---
title: "പാല് കാച്ചല്‍ മാത്രമുള്ള ചടങ്ങ്;  കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍, ഇനി താമസം ക്ലിഫ് ഹൗസില്‍"
english_title: "Chief Minister VD Satheesan will officially move into Cliff House today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368196/chief-minister-vd-satheesan-will-officially-move-into-cliff-house-today"
published_at: "2026-06-25T07:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3c91249d6fb_V_D.jpg"
keywords: ["Latest News", "Kerala Chief Minister", "V D Satheesan", "Cliff House"]
---

# പാല് കാച്ചല്‍ മാത്രമുള്ള ചടങ്ങ്;  കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍, ഇനി താമസം ക്ലിഫ് ഹൗസില്‍

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ക്ലിഫ് ഹൗസിലേക്ക് ഔദ്യോഗികമായി താമസം മാറും. പ്രത്യേകിച്ച് ചടങ്ങുകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നാണ് വിവരം. പാല് കാച്ചല്‍ മാത്രമുള്ള ചടങ്ങില്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും മറ്റ് അടുത്ത ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.

## Article Content

**തിരുവനന്തപുരം: **മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ക്ലിഫ് ഹൗസിലേക്ക് ഔദ്യോഗികമായി താമസം മാറും. പ്രത്യേകിച്ച് ചടങ്ങുകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നാണ് വിവരം. പാല് കാച്ചല്‍ മാത്രമുള്ള ചടങ്ങില്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും മറ്റ് അടുത്ത ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.

ക്ലിഫ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചുമതലയേറ്റെടുത്ത് ഒരു മാസത്തോളം മുഖ്യമന്ത്രി കന്റോണ്‍മെന്റ് ഹൗസില്‍ തുടരുകയായിരുന്നു. ക്ലിഫ് ഹൗസില്‍ നടക്കുന്ന 'അറ്റകുറ്റപ്പണി' വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസില്‍ നിന്തല്‍ക്കുളം സ്ഥാപിച്ചതും പശുത്തൊഴുത്ത് നിർമ്മിച്ചതും വിവാദമായിരുന്നു.

മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറാത്തത് പ്രതിപക്ഷ വിമർശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. വി ഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞതോടെ, അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇങ്ങോട്ട് താമസം മാറും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368196/chief-minister-vd-satheesan-will-officially-move-into-cliff-house-today)