---
title: " വസ്ത്രങ്ങളും മൊബൈല്‍ ഫോണും സമീപത്ത്; കോന്നിയിൽ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Young man found dead in a stream in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368188/young-man-found-dead-in-a-stream-in-pathanamthitta"
published_at: "2026-06-25T06:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d02249db04_deadbody.jpg"
keywords: ["Latest News", "Dead Body Found", "Konni", "Police"]
---

#  വസ്ത്രങ്ങളും മൊബൈല്‍ ഫോണും സമീപത്ത്; കോന്നിയിൽ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **പത്തനംതിട്ട: **കോന്നി കൊക്കാത്തോട് അള്ളൂങ്കലില്‍ തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊക്കാത്തോട് അള്ളൂങ്കല്‍ താന്നിമൂട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടത്. 41 വയസായിരുന്നു. ഇന്നലെ മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. കോന്നി പോലീസ് സ്ഥലത്ത് എത്തി. 

## Article Content

**പത്തനംതിട്ട: **കോന്നി കൊക്കാത്തോട് അള്ളൂങ്കലില്‍ തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊക്കാത്തോട് അള്ളൂങ്കല്‍ താന്നിമൂട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടത്. 41 വയസായിരുന്നു. ഇന്നലെ മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. കോന്നി പോലീസ് സ്ഥലത്ത് എത്തി. 

മനോജിന്റെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും തോടിന് സമീപത്ത് നിന്ന് കണ്ടെത്തിയതായി പഞ്ചായത്തംഗം ഷീബ കെ പി പറഞ്ഞു. മനോജ് കുളിക്കാനായി തോട്ടിലിറങ്ങുന്നതായി ചില പ്രദേശവാസികള്‍ കണ്ടിരുന്നു. നല്ല ആളമുള്ള തോടാണ്. ഇയാള്‍ ഒഴുക്കില്‍പ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368188/young-man-found-dead-in-a-stream-in-pathanamthitta)