---
title: "കുടിക്കിയത് മൃതദേഹത്തിന്റെ കഴുത്തിലെ ആ നഖപ്പാട്; കോവളത്ത് പിതാവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ മകനെ റിമാൻഡ് ചെയ്തു "
english_title: "Son arrested in Kovalam father's murder remanded"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368187/son-arrested-in-kovalam-fathers-murder-remanded"
published_at: "2026-06-25T06:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b8fda1ebc4_murder_case_arrest.jpg"
keywords: ["Latest News", "Kovalam Father Murder Case", "Police", "Remanded"]
---

# കുടിക്കിയത് മൃതദേഹത്തിന്റെ കഴുത്തിലെ ആ നഖപ്പാട്; കോവളത്ത് പിതാവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ മകനെ റിമാൻഡ് ചെയ്തു 

> **Lead Summary:** **തിരുവനന്തപുരം : **കോവളം വെള്ളാർ പറമ്പിൽ പുത്തൻ വീട്ടിൽ എ.സുരേന്ദ്രന്റെ മരണത്തെത്തുടർന്ന് അറസ്റ്റിലായ മകൻ രാജീവിനെ റിമാൻഡ് ചെയ്തു.

## Article Content

**തിരുവനന്തപുരം : **കോവളം വെള്ളാർ പറമ്പിൽ പുത്തൻ വീട്ടിൽ എ.സുരേന്ദ്രന്റെ മരണത്തെത്തുടർന്ന് അറസ്റ്റിലായ മകൻ രാജീവിനെ റിമാൻഡ് ചെയ്തു.

കുടുംബ വസ്തു വിൽപനയെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവിൽ രാജീവ് പിതാവിനെ കഴുത്തിനു പിടിച്ചു തള്ളിയെന്നും തറയിൽ വീണതിനൊപ്പം ഹൃദയാഘാതമുണ്ടായെന്നും പൊലീസ് പറഞ്ഞു.

ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്ന സുരേന്ദ്രന്റെ കഴുത്തിലെ ബലപ്രയോഗം ഹൃദയസ്തംഭനത്തിനിടയാക്കി. 22ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൃതദേഹത്തിന്റെ കഴുത്തിലെ നഖപ്പാട് ആണ് സംശയത്തിനിടയാക്കിയതും തുടർന്നുള്ള അന്വേഷണം മകനിലേക്കെത്തിയതും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368187/son-arrested-in-kovalam-fathers-murder-remanded)