---
title: "സ്കൂട്ടറിലെ പ്ലാസ്റ്റിക് കവറിനുള്ളിൽ സൂക്ഷിച്ചത് ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവ്; പെരുമ്പാവൂരിൽ യുവാവ് പിടിയിൽ "
english_title: " youth was arrested with one and a half kilos of hybrid ganja in Marampilly, Perumbavoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368180/youth-was-arrested-with-one-and-a-half-kilos-of-hybrid-ganja-in-marampilly-perumbavoor"
published_at: "2026-06-24T23:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3c1883edaf1_perumbavoor.jpg"
keywords: ["Latest News", "Drug Case", "Perumbavoor", "Hybrid Ganja", "Police"]
---

# സ്കൂട്ടറിലെ പ്ലാസ്റ്റിക് കവറിനുള്ളിൽ സൂക്ഷിച്ചത് ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവ്; പെരുമ്പാവൂരിൽ യുവാവ് പിടിയിൽ 

> **Lead Summary:** **എറണാകുളം : **പെരുമ്പാവൂർ മാറമ്പിള്ളിയിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ പിടികൂടി. വൈപ്പിൻ അറുകാട് സ്വദേശി ആയുഷാണ് പിടിയിലായത്. കഞ്ചാവ് സ്കൂട്ടറിൽ കടത്തുന്നതിനിടയിലാണ് യുവാവ് പിടിയിലായത്.സ്കൂട്ടറിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

## Article Content

**എറണാകുളം : **പെരുമ്പാവൂർ മാറമ്പിള്ളിയിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ പിടികൂടി. വൈപ്പിൻ അറുകാട് സ്വദേശി ആയുഷാണ് പിടിയിലായത്. കഞ്ചാവ് സ്കൂട്ടറിൽ കടത്തുന്നതിനിടയിലാണ് യുവാവ് പിടിയിലായത്.സ്കൂട്ടറിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമസസ്ഥലത്ത് കൂടുതൽ കഞ്ചാവ് ഉണ്ടെന്ന നിഗമനത്തിൽ പരിശോധന പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368180/youth-was-arrested-with-one-and-a-half-kilos-of-hybrid-ganja-in-marampilly-perumbavoor)