---
title: "കോഴിക്കോട് കുന്ദമംഗലത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു"
english_title: "A young man fell into a well after fleeing from the police in Kundamangalam, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368176/a-young-man-fell-into-a-well-after-fleeing-from-the-police-in-kundamangalam-kozhikode"
published_at: "2026-06-24T22:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3c1022a14a7_kunnamangalam.jpg"
keywords: ["Latest News", "Kundamangalam", "Police"]
---

# കോഴിക്കോട് കുന്ദമംഗലത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു

> **Lead Summary:** **കോഴിക്കോട്: **കുന്ദമംഗലത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു. പതിമംഗലം പാലക്കൽ ഹർഷകാണ് കിണറിൽ വീണത്. ഫയർഫോഴ്സ് രക്ഷപ്പെടുത്തിയ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട്: **കുന്ദമംഗലത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു. പതിമംഗലം പാലക്കൽ ഹർഷകാണ് കിണറിൽ വീണത്. ഫയർഫോഴ്സ് രക്ഷപ്പെടുത്തിയ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, കോഴിക്കോട് വടകരയിൽ ബൈക്ക് തടഞ്ഞ് യുവാവിനെ ആക്രമിച്ചതായി പരാതി. കൈനാട്ടി സ്വദേശി റിയാസിന്റെ കൈ ഒടിഞ്ഞു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ട് തോടന്നൂർ ജംഗ്ഷനിലാണ് സംഭവം. ബൈക്കിൽ വരുകയായിരുന്ന റിയാസിനെ സമീപവാസിയായ ഒരാൾ തടഞ്ഞ് നിർത്തി ഇരുമ്പ് വടി കൊണ്ട് അടിച്ചു. റിയാസിന്റെ കൈ ഒടിഞ്ഞു. നാട്ടുകാർ ഓടിക്കൂടി റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് വടകര പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368176/a-young-man-fell-into-a-well-after-fleeing-from-the-police-in-kundamangalam-kozhikode)