---
title: "നാദാപുരത്തും സർക്കാർ ആശുപത്രിയിൽ  ചികിത്സ പിഴവ്;  രോഗി മാറി ഉറക്ക ഗുളിക നൽകി, കാൻസർ രോഗി അബോധാവസ്ഥയിലായി"
english_title: "Complaint alleging serious treatment errors at Nadapuram Govt. Taluk Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368159/complaint-alleging-serious-treatment-errors-at-nadapuram-govt-taluk-hospital"
published_at: "2026-06-24T20:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bf8a1df63f_nadapuram_taluk_hospital.jpg"
keywords: ["Latest News", "Nadapuram Govt. Taluk Hospital", "Complaint", "Treatment Errors", "Medical Negligence", "Nadapuram", "Kozhikode"]
---

# നാദാപുരത്തും സർക്കാർ ആശുപത്രിയിൽ  ചികിത്സ പിഴവ്;  രോഗി മാറി ഉറക്ക ഗുളിക നൽകി, കാൻസർ രോഗി അബോധാവസ്ഥയിലായി

> **Lead Summary:** **കോഴിക്കോട് : ** നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും ഗുരുതരമായ ചികിത്സ പിഴവെന്ന് പരാതി. ഗുരുതരാസ്ഥയിലായ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കോഴിക്കോട് : ** നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും ഗുരുതരമായ ചികിത്സ പിഴവെന്ന് പരാതി. ഗുരുതരാസ്ഥയിലായ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രിയിൽ കിടത്തി ചികിത്സയിലായിരുന്ന രോഗിയെ മാറി ഉറക്ക ഗുളിക നൽകിയതിനെ തുടർന്ന് കാൻസർ രോഗി അബോധാവസ്ഥയിലായതായി ആശുപത്രി സൂപ്രണ്ടിന് രോഗിയുടെ മകളുടെ പരാതി.

തൂണേരി മുടവന്തേരിയിലെ പാലോള്ളതിൽ ചന്ദ്രൻ (52) നാണ് ഉറക്ക ഗുളിക നൽകിയത്. നേരത്തെ താടിയെല്ലിൽ കാൻസർ രോഗത്തെ തുടർന്ന് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ചന്ദ്രൻ.

കാൻസർ കുറവുണ്ടെന്നും ഇനി അടുത്തുള്ള ആശുപത്രിയിൽ ചികിത്സ നൽകിയാൽ മതിയെന്ന നിർദ്ദേശത്തോടെ ഇക്കഴിഞ്ഞ 16 ന് ചന്ദ്രനെ മെഡിക്കൽ കോളേജിൽ നിന്ന് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് റെഫർ ചെയ്യുകയായിരുന്നു.

ഇക്കഴിഞ്ഞ 19 ന് രാത്രിയാണ് ചന്ദ്രന് ഉറക്ക് ഗുളിക നൽകിയത് . അന്നുമുതൽ ചന്ദ്രൻ മയങ്ങി കിടന്നു 22 വരെ ഗുളിക നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായി .

ഇതേ കുറിച്ച് ഡ്യൂട്ടി ഡോക്‌ടറോട് മകൾ ഗാന ചന്ദ്രൻ സംസാരിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും പിന്നീടാണ് ഇതേ വാർഡിലുണ്ടായിരുന്ന മറ്റൊരു ചന്ദ്രന് നൽകേണ്ട ഉറക്ക ഗുളിക മെഡിസിൽ ഡോക്‌ടർ മാറിനൽകിയതെന്ന് മനസിലായന്നും സൂപ്രണ്ടിന് നൽകിയ പരാതിയിൽ ഗാന പറഞ്ഞു.

ഇന്ന് രാവിലെ പരിശോധനയ്ക്കെത്തിയപ്പോൾ ഈ ഗുളികയുടെ പേര് ശീട്ടിൽ നിന്ന് ഡോക്ടർ വെട്ടിമാറ്റിയതായും ഗാന പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ചന്ദ്രനെ ആബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നിന്ന് നൽകിയ വിദഗ്ധ ചികിത്സയെ തുടർന്ന് ചന്ദ്രന് ബോധം തിരിച്ചു കിട്ടിയിട്ടുണ്ട്. ചന്ദ്രൻ ന്യൂമോണിയ രോഗ ബാധിതനാണെന്ന് ഇതിന് നാദാപുരത്ത് നിന്ന് ചികിത്സയൊന്നും നൽകിയില്ലെന്നും ഗാന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368159/complaint-alleging-serious-treatment-errors-at-nadapuram-govt-taluk-hospital)