---
title: " സ്വർണം ലക്ഷത്തിൽ നിന്ന് താഴേക്കോ...? രാവിലെ ഇടിഞ്ഞ സ്വർണവില വൈകീട്ട് വീണ്ടും കുറഞ്ഞു"
english_title: "Gold rate upadate today 24 06 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368146/gold-rate-upadate-today-24-06-2026"
published_at: "2026-06-24T18:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d391a01b8c_gold_rate.jpg"
keywords: ["Latest News", "Gold Rate", "Business", "Kerala"]
---

#  സ്വർണം ലക്ഷത്തിൽ നിന്ന് താഴേക്കോ...? രാവിലെ ഇടിഞ്ഞ സ്വർണവില വൈകീട്ട് വീണ്ടും കുറഞ്ഞു

> **Lead Summary:** കൊച്ചി: സംസ്ഥാനത്ത് രാവിലെ ഇടിഞ്ഞ സ്വർണവിലയിൽ വൈകീട്ട് വീണ്ടും കുറഞ്ഞു. ഇന്ന് രണ്ടു തവണയായി ഗ്രാമിന് 155രൂപയാണ് കുറഞ്ഞത്. വൈകീട്ട് 130രൂപ കുറഞ്ഞ് ഗ്രാമിന് 13,100രൂപയും പവന് 1,040 രൂപ കുറഞ്ഞ് 1,04,800 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

## Article Content

കൊച്ചി: സംസ്ഥാനത്ത് രാവിലെ ഇടിഞ്ഞ സ്വർണവിലയിൽ വൈകീട്ട് വീണ്ടും കുറഞ്ഞു. ഇന്ന് രണ്ടു തവണയായി ഗ്രാമിന് 155രൂപയാണ് കുറഞ്ഞത്. വൈകീട്ട് 130രൂപ കുറഞ്ഞ് ഗ്രാമിന് 13,100രൂപയും പവന് 1,040 രൂപ കുറഞ്ഞ് 1,04,800 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വിപണനം നടക്കുന്നത്.ഇന്ന് രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയും പവന് 200 രൂപ കുറഞ്ഞ് 1,05,840 രൂപയിലുമെത്തിയിരുന്നു.

ഇന്നലെ രാവി​ലെയും ഉച്ചക്ക് ശേഷവും വില കുത്തനെ ഇടിഞ്ഞിരുന്നു. ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്. 1,06,040 രൂപയായിരുന്നു ഇന്നലെ വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള വില.

കഴിഞ്ഞ ആഴ്ച തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണി, ശനിയാഴ്ച മുതലാണ് തിരിച്ചുകയറാൻ തുടങ്ങിയത്. ശനിയാഴ്ച ഗ്രാമിന് 20 രൂപ വർധിച്ചു. പവന് 160 രൂപ കൂടി 107120 ആയി. 21നും ഇതേ വില തന്നെയായിരുന്നു. തിങ്കളാഴ്ച രാവിലെയും ഉച്ചക്കുമായി 1,400 രൂപയാണ് പവന് കൂടിയത്.

**ജൂണിലെ സ്വർണവില**

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

18: 1,09,640

19: 1,06,960

20: 107120

21: 107120

22: 107440

22: 108520

23: 1,07,000

23: 1,06,040

24: 1,05,840 ( Morning)

24: 1,04,800 (Evening, Lowest of Month)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368146/gold-rate-upadate-today-24-06-2026)