---
title: "പരിക്കിൽ നിന്ന് മുക്തി നേടി നെയ്മർ; സ്കോട്ലൻഡിനെതിരെയുള്ള നിർണായക മത്സരത്തിൽ ബ്രസീൽ നിരയിൽ കളിച്ചേക്കും"
english_title: "Neymar, World Cup, Brazil, Neymar Injury"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368143/neymar-world-cup-brazil-neymar-injury"
published_at: "2026-06-24T18:23:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bd37d62078_Neymar,_World_Cup,_Brazil,_Neymar_Injury.jpg"
keywords: ["Latest News", "Neymar", "World Cup", "Brazil", "Neymar Injury"]
---

# പരിക്കിൽ നിന്ന് മുക്തി നേടി നെയ്മർ; സ്കോട്ലൻഡിനെതിരെയുള്ള നിർണായക മത്സരത്തിൽ ബ്രസീൽ നിരയിൽ കളിച്ചേക്കും

> **Lead Summary:** മയാമി: ഫിഫ ലോകകപ്പിലെ നിർണായക ഗ്രൂപ്പ് സി മത്സരത്തിൽ സ്കോട്ലൻഡിനെതിരെ ബ്രസീൽ സൂപ്പർ താരം നെയ്മർ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. പരിക്കിൽ നിന്ന് മുക്തനായ നെയ്മർ മത്സരത്തിനിറങ്ങാൻ സാധ്യതയുണ്ടെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. എന്നാൽ താരം ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുമോ, അതോ പകരക്കാരനായിട്ടായിരിക്കുമോ കളത്തിലിറങ്ങുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.

## Article Content

മയാമി: ഫിഫ ലോകകപ്പിലെ നിർണായക ഗ്രൂപ്പ് സി മത്സരത്തിൽ സ്കോട്ലൻഡിനെതിരെ ബ്രസീൽ സൂപ്പർ താരം നെയ്മർ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. പരിക്കിൽ നിന്ന് മുക്തനായ നെയ്മർ മത്സരത്തിനിറങ്ങാൻ സാധ്യതയുണ്ടെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. എന്നാൽ താരം ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുമോ, അതോ പകരക്കാരനായിട്ടായിരിക്കുമോ കളത്തിലിറങ്ങുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.

കാൽപ്പേശിക്ക് പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മർ കളിച്ചിരുന്നില്ല. മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീൽ പിന്നീട് ഹെയ്തിയെ തോൽപ്പിച്ചിരുന്നു. സ്കോട്ലൻഡിനെതിരായ മത്സരം ജയിച്ചാൽ ബ്രസീലിന് നോക്കൗട്ടിലെത്താം.

അതേസമയം, ഹാംസ്ട്രിംഗ് പരിക്കേറ്റ റഫീഞ്ഞ സ്കോട്ലൻഡിനെതിരായ മത്സരത്തിൽ കളിക്കില്ല. നെയ്മറുടെ തിരിച്ചുവരവ് പ്രതീക്ഷയായി കാണുമ്പോഴും, സ്കോട്ലൻഡിനെതിരെ സൂക്ഷ്മതയോടെ സമീപിക്കേണ്ടതുണ്ടെന്നാണ് ബ്രസീൽ ക്യാമ്പിന്റെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368143/neymar-world-cup-brazil-neymar-injury)