---
title: "ജപ്പാനിൽ ഇരട്ട ചുഴലിക്കാറ്റ് ഭീഷണി; രാജ്യം അതീവ ജാഗ്രതയിലെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി"
english_title: "Japan typhoon, Sanae Takaichi Japan PM"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368135/japan-typhoon-sanae-takaichi-japan-pm"
published_at: "2026-06-24T17:52:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bcc95bd1c8_Japan_typhoon,_Sanae_Takaichi_Japan_PM.jpg"
keywords: ["Latest News", "Japan Typhoon", "Typhoon 7", "Okinawa"]
---

# ജപ്പാനിൽ ഇരട്ട ചുഴലിക്കാറ്റ് ഭീഷണി; രാജ്യം അതീവ ജാഗ്രതയിലെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി

> **Lead Summary:** ടോക്കിയോ : ജപ്പാനിൽ ഇരട്ട ചുഴലിക്കാറ്റുകൾ അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കനത്ത ജാ​ഗ്രത പ്രഖ്യാപിച്ച് പ്രധാനമന്ത്രി സനേ തകായിച്ചി.

## Article Content

ടോക്കിയോ : ജപ്പാനിൽ ഇരട്ട ചുഴലിക്കാറ്റുകൾ അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കനത്ത ജാ​ഗ്രത പ്രഖ്യാപിച്ച് പ്രധാനമന്ത്രി സനേ തകായിച്ചി.

വാരാന്ത്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ചുഴലിക്കാറ്റെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പലയിടത്തും കാലവർഷം ശക്തമായിരിക്കുകയാണെന്നും അതോടൊപ്പം ചുഴലിക്കാറ്റ് ഭീഷണികൂടി നിലനിൽക്കുന്നതിനാൽ അതീവ ജാ​ഗ്രത പാലിക്കണമെന്ന് സനേ തകായിച്ചി പറഞ്ഞു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അടിയന്തിര നടപടികൾ ആരംഭിക്കാനും നിർദേശമുണ്ട്.

ടൈഫൂൺ 7 ഒകിനാവ പ്രദേശത്തെത്തിയിരിക്കുകയാണ്. ടൈഫൂൺ 8 രൂപപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല, ക്യുഷു മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണം, സനേ തകായിച്ചി എക്സിൽ കുറിച്ചു. സാഹചര്യം കണക്കിലെടുത്ത് പല മേഖലകളിലും ഇതിനോടകം തന്നെ ഒഴിപ്പിക്കൽ ഉത്തരവുകൾ നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിനൊപ്പം മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം, ജലനിരപ്പ് ഉയരൽ തുടങ്ങിയ കാര്യങ്ങളിലും ജാ​ഗ്രത പുലർത്തണമെന്നാണ് നിർദേശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368135/japan-typhoon-sanae-takaichi-japan-pm)