---
title: " 'അമ്മേ... നാളെ മസാല ദോശ തന്നെ വേണമെന്ന്' പറഞ്ഞോളൂ... കിടിലൻ റെസിപ്പി ഇതാ ..."
english_title: "Masala Dosa Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368134/masala-dosa-recipe"
published_at: "2026-06-24T17:47:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bcaff21e84_ft.jpg"
keywords: ["Masala Dosa"]
---

#  'അമ്മേ... നാളെ മസാല ദോശ തന്നെ വേണമെന്ന്' പറഞ്ഞോളൂ... കിടിലൻ റെസിപ്പി ഇതാ ...

> **Lead Summary:** ** ** എന്നും രാവിലെ പുട്ടും കടലയും കഴിച്ചു മടുത്തുകാണുമല്ലേ? എന്നാൽ നാളെ ഇതിൽ നിന്നെല്ലാം ഒരു മോചനമാവട്ടെ . നാളെ രാവിലെ കഴിക്കാൻ ഒരു അടിപൊളി മസാല ദോശ ഉണ്ടാക്കിയാലോ? അതെ വേറൊന്നും പ്ലാൻ ചെയ്യേണ്ട, വേഗത്തിൽ ഉണ്ടാക്കാൻ പറ്റുന്ന മസാല ദോശ റെസിപ്പി നോക്കാം ...**

## Article Content

** ** എന്നും രാവിലെ പുട്ടും കടലയും കഴിച്ചു മടുത്തുകാണുമല്ലേ? എന്നാൽ നാളെ ഇതിൽ നിന്നെല്ലാം ഒരു മോചനമാവട്ടെ . നാളെ രാവിലെ കഴിക്കാൻ ഒരു അടിപൊളി മസാല ദോശ ഉണ്ടാക്കിയാലോ? അതെ വേറൊന്നും പ്ലാൻ ചെയ്യേണ്ട, വേഗത്തിൽ ഉണ്ടാക്കാൻ പറ്റുന്ന മസാല ദോശ റെസിപ്പി നോക്കാം ...**

ആവശ്യമായ ചേരുവകൾ:

ദോശമാവിന്:

പച്ചരി - 3 കപ്പ്

ഉഴുന്ന് - 1 കപ്പ്

ഉലുവ - 1 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

മസാലക്കൂട്ടിന് :

ഉരുളക്കിഴങ്ങ് - 4 എണ്ണം (വേവിച്ച് ഉടച്ചത്)

സവാള - 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)

പച്ചമുളക് - 3 എണ്ണം

ഇഞ്ചി - ഒരു ചെറിയ കഷ്ണം (അരിഞ്ഞത്)

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

കടുക് - 1 ടീസ്പൂൺ

കറിവേപ്പില - ആവശ്യത്തിന്

എണ്ണ/വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:**

ആദ്യം തന്നെ അരിയും ഉഴുന്നും ഉലുവയും കുതിർത്ത് വെച്ച് നന്നായി അരച്ചെടുക്കുക. ഇത് 8-10 മണിക്കൂർ പുളിക്കാൻ വെക്കുക ക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി വെക്കുക.

ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അരിഞ്ഞു വെച്ച സവാള കൂടി ചേർത്ത് നന്നായി വഴറ്റിയ ശേഷം മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക.

ഇതിലേക്ക് വേവിച്ചു ഉടച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി യോജിപ്പിക്കുക. അല്പം വെള്ളം തളിച്ചു കുറുകി വരുമ്പോൾ ഇറക്കി വെക്കാം. പിന്നീട് ദോശക്കല്ല് ചൂടാക്കി അല്പം എണ്ണ തടവുക. ദോശമാവ് ഒഴിച്ച് നന്നായി പരത്തുക.

ദോശ മൊരിഞ്ഞു വരുമ്പോൾ മധ്യഭാഗത്ത് തയ്യാറാക്കി വെച്ച ഉരുളക്കിഴങ്ങ് മസാല വെച്ച് മടക്കി എടുക്കുക. ചട്ണിക്കൊപ്പമോ സാമ്പാറിനൊപ്പമോ ചൂടോടെ കഴിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368134/masala-dosa-recipe)