---
title: "കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് 3 മരണം ;മരണസംഖ്യ ഉയരാൻ സാധ്യത "
english_title: "Three dead after under-construction building collapses in Kolkata"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368121/three-dead-after-under-construction-building-collapses-in-kolkata"
published_at: "2026-06-24T17:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bc2034c6b5_HJTGYHJ.jpg"
keywords: ["LATEST NEWS", "Kolkata", "building collapses", "dead"]
---

# കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് 3 മരണം ;മരണസംഖ്യ ഉയരാൻ സാധ്യത 

> **Lead Summary:** കൊൽക്കത്ത: **[**) കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് മൂന്ന് മരണം. തരതല ബ്രേസ് ബ്രിഡ്ജ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോഡൗണിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണത്. കെട്ടിടത്തിൻ്റെ ഉള്ളിൽ കുടുങ്ങിയ 7 തൊഴിലാളികളെ രക്ഷപ്പെടുത്തി.

## Article Content

കൊൽക്കത്ത: **[**) കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് മൂന്ന് മരണം. തരതല ബ്രേസ് ബ്രിഡ്ജ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോഡൗണിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണത്. കെട്ടിടത്തിൻ്റെ ഉള്ളിൽ കുടുങ്ങിയ 7 തൊഴിലാളികളെ രക്ഷപ്പെടുത്തി.

മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയില്‍ 30 ലധികം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മുഖ്യമന്ത്രി സുവേന്ദു അധികാരി സ്ഥിതി ഗതികൾ വിലയിരുത്തുന്നുണ്ട്.

അപകടസമയത്ത് താഴത്തെ നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇരുമ്പ് ബീമുകളും കോൺക്രീറ്റും തകർന്നു വീണതിനെ തുടർന്ന് നിരവധി തൊഴിലാളികൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി സൈനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. തകർന്ന വലിയ ഇരുമ്പ് ബീമുകൾ നീക്കം ചെയ്യാൻ ക്രെയിനുകളും, അവ മുറിച്ചുമാറ്റാൻ ഗ്യാസ് കട്ടറുകളും ഉപയോഗിക്കുന്നുണ്ട്. 

വെയർഹൗസിന്റെ നിർമ്മാണത്തിൽ നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചതാണ് അപകടകാരണമെന്ന് അഗ്നിശമന വകുപ്പ് പറയുന്നു. കൂടാതെ പ്രദേശത്ത് വലിയ തോതിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നുണ്ടെന്ന് പരാതിയുണ്ട്. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും എന്നാൽ ഇപ്പോൾ കൂടുതൽ ആളുകളെ ജീവനോടെ രക്ഷപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും മന്ത്രി ഇന്ദ്രനിൽ ഖാൻ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368121/three-dead-after-under-construction-building-collapses-in-kolkata)