---
title: "വാട്സാപ്പ് ഉപയോഗിക്കാൻ ഇനി പണം വേണോ! വാട്‌സ്ആപ്പിൽ ഇനി 'പ്രീമിയം' കാലം; പുതിയ സബ്സ്ക്രിപ്‌ഷൻ സംവിധാനവുമായി മെറ്റ"
english_title: "WhatsApp now has a 'premium' feature"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368119/whatsapp-now-has-a-premium-feature"
published_at: "2026-06-24T16:53:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bbe95c9722_WHATSAPP.jpg"
keywords: ["Latest News", "Whatsapp Premimum", "Subscription System"]
---

# വാട്സാപ്പ് ഉപയോഗിക്കാൻ ഇനി പണം വേണോ! വാട്‌സ്ആപ്പിൽ ഇനി 'പ്രീമിയം' കാലം; പുതിയ സബ്സ്ക്രിപ്‌ഷൻ സംവിധാനവുമായി മെറ്റ

> **Lead Summary:** **[**സോഷ്യൽ മീഡിയ ഭീമനായ മെറ്റ തങ്ങളുടെ ജനപ്രിയ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിൽ നിർണ്ണായകമായൊരു മാറ്റത്തിന് തുടക്കം കുറിക്കുന്നു. പ്ലാറ്റ്‌ഫോമിൽ പുതിയ 'പ്രീമിയം' സബ്സ്ക്രിപ്ഷൻ സംവിധാനം അവതരിപ്പിച്ചുകൊണ്ട് കൂടുതൽ അഡ്വാൻസ്ഡ് ഫീച്ചറുകൾ നൽകാനാണ് മെറ്റയുടെ പദ്ധതി. പുതിയ അപ്‌ഡേറ്റുകളിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ മികച്ചതും വ്യക്തിഗതവുമായ ഡിജിറ്റൽ അനുഭവം നൽകാൻ കമ്പനി ലക്ഷ്യമിടുന്നു.

## Article Content

**[**സോഷ്യൽ മീഡിയ ഭീമനായ മെറ്റ തങ്ങളുടെ ജനപ്രിയ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിൽ നിർണ്ണായകമായൊരു മാറ്റത്തിന് തുടക്കം കുറിക്കുന്നു. പ്ലാറ്റ്‌ഫോമിൽ പുതിയ 'പ്രീമിയം' സബ്സ്ക്രിപ്ഷൻ സംവിധാനം അവതരിപ്പിച്ചുകൊണ്ട് കൂടുതൽ അഡ്വാൻസ്ഡ് ഫീച്ചറുകൾ നൽകാനാണ് മെറ്റയുടെ പദ്ധതി. പുതിയ അപ്‌ഡേറ്റുകളിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ മികച്ചതും വ്യക്തിഗതവുമായ ഡിജിറ്റൽ അനുഭവം നൽകാൻ കമ്പനി ലക്ഷ്യമിടുന്നു.

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലാണ് വാട്‌സ്ആപ്പിൽ സബ്സ്ക്രിപ്ഷൻ അധിഷ്ഠിത ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഫീച്ചറുകളിൽ നിന്നും വ്യത്യസ്തമായി, പ്രീമിയം ഉപയോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട ടൂളുകളും കസ്റ്റമൈസേഷൻ സൗകര്യങ്ങളും ലഭിക്കും.

ആപ്ലിക്കേഷന്റെ സെറ്റിംഗ്‌സ് മെനുവിൽ തന്നെ ഇതിനായുള്ള പ്രത്യേക ഓപ്ഷനുകൾ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ അപ്‌ഡേറ്റുകളെ സംബന്ധിച്ച് നേരത്തെ തന്നെ ടെക് ലോകത്ത് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചാറ്റിംഗ് അനുഭവം കൂടുതൽ ആകർഷകമാക്കുന്നതിനും പ്ലാറ്റ്‌ഫോമിലെ ഡിസൈൻ ഘടകങ്ങളിൽ നവീകരണങ്ങൾ വരുത്തുന്നതിനുമാണ് പ്രീമിയം സബ്സ്ക്രിപ്‌ഷനിലൂടെ കമ്പനി ശ്രമിക്കുന്നത്.

നിർബന്ധിതമല്ലാത്ത, ഓപ്ഷണൽ സംവിധാനമായാണ് ഈ പ്രീമിയം ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ, ആവശ്യക്കാർക്ക് മാത്രം ഈ സേവനം തിരഞ്ഞെടുക്കാവുന്നതാണ്. ബിസിനസ്സ് ആവശ്യങ്ങൾക്കും കൂടുതൽ പ്രൊഫഷണലായ ഉപയോഗത്തിനും ഈ പുതിയ ഫീച്ചറുകൾ വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് ടെക് നിരീക്ഷകർ കരുതുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368119/whatsapp-now-has-a-premium-feature)