---
title: "'ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ'; പാലക്കാട് കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി"
english_title: "Oath-taking in the name of Oommen Chandy; High Court cancels oath-taking of Palakkad Congress member"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368117/oath-taking-in-the-name-of-oommen-chandy-high-court-cancels-oath-taking-of-palakkad-congress-member"
published_at: "2026-06-24T16:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bbe3b719bb_court.jpg"
keywords: ["Oommen Chandy", "High Court", "Palakkad Congress member", "oath"]
---

# 'ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ'; പാലക്കാട് കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി

> **Lead Summary:** **തിരുവനന്തപുരം: ** മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിന് പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര 21-ാം വാർഡ് വാർഡ് മെമ്പറുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി.

## Article Content

**തിരുവനന്തപുരം: ** മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിന് പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര 21-ാം വാർഡ് വാർഡ് മെമ്പറുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി.

'ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ' എന്നായിരുന്നു സുനിൽ പ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ മറ്റൊരു വാർഡ് മെമ്പർ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ അതേ ഉത്തരവിൽ തന്നെയാണ് ഇക്കാര്യവും സൂചിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിന് സമാനമായാണ് കോൺ​ഗ്രസ് അം​ഗത്തിന്റെയും സത്യപ്രതിജ്ഞ അസാധുവാക്കിയത്. നേരത്തെ ചട്ടങ്ങൾ ലംഘിച്ച് ദൈവങ്ങളുടെ പേരിലും ബലിദാനികളുടെയടക്കം പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. നാലാഴ്ചയ്ക്കകം കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368117/oath-taking-in-the-name-of-oommen-chandy-high-court-cancels-oath-taking-of-palakkad-congress-member)