---
title: "ചക്കിക്കൊത്ത ചങ്കരൻ ....! എല്ലാം വളരെ ആസൂത്രിതം, സഹായത്തിനായി കൂട്ടുപിടിച്ചത് ജീവനക്കാരനെ; മൊബൈൽ കട കുത്തിത്തുറന്നത് മോഷണം, ദമ്പതികൾ പിടിയിൽ "
english_title: "Couple arrested for breaking into mobile phone shop, theft"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368114/couple-arrested-for-breaking-into-mobile-phone-shop-theft"
published_at: "2026-06-24T16:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bbbc88fb96_arrest.jpg"
keywords: ["Couple", "Arrested mobile shop", "Theft"]
---

# ചക്കിക്കൊത്ത ചങ്കരൻ ....! എല്ലാം വളരെ ആസൂത്രിതം, സഹായത്തിനായി കൂട്ടുപിടിച്ചത് ജീവനക്കാരനെ; മൊബൈൽ കട കുത്തിത്തുറന്നത് മോഷണം, ദമ്പതികൾ പിടിയിൽ 

> **Lead Summary:** **കൊല്ലം : **അഞ്ചലിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഫോണുകളും പണവും കവർന്ന ദമ്പതികൾ പോലീസ് പിടിയിൽ. അഞ്ചൽ മുക്കടയിലെ മൊബൈൽ മാൾ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരികോൺ സ്വദേശികളായ സുൽത്താൻ, ഭാര്യ ആര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കൊല്ലം : **അഞ്ചലിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഫോണുകളും പണവും കവർന്ന ദമ്പതികൾ പോലീസ് പിടിയിൽ. അഞ്ചൽ മുക്കടയിലെ മൊബൈൽ മാൾ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരികോൺ സ്വദേശികളായ സുൽത്താൻ, ഭാര്യ ആര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ്  മൊബൈൽ ഷോപ്പിന്റെ ഷട്ടർ കുത്തിത്തുറന്ന് ഇവർ മോഷണം നടത്തിയത്. രണ്ട് ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളുമാണ് അപഹരിച്ചെടുത്തത്.  

വളരെ ആസൂത്രിതമായിട്ടാണ് പ്രതികൾ മോഷണം നടത്തിയത്. കടയിൽ തന്നെയുള്ള ഒരാളുടെ സഹായത്തോടെയാകാം മോഷണം നടത്തിയതെന്ന് പോലീസ് മനസ്സിലാക്കിയതോടെ ജീവനക്കാരെ ചോദ്യം ചെയ്തു.

അങ്ങനെയാണ് ജീവനക്കാരനായ അഭിഷേകിന്റെ പങ്കു വ്യക്തമായത്. തുടർന്നാണ് മോഷണത്തിന്റെ ചുരുൾ അഴിഞ്ഞത്. പ്രതി സുൽത്താന്റെ പിതാവ് ബൈക്ക് നാസർ എന്നറിയപ്പെടുന്ന ആൾ അടുത്തിടെ പോസ്കോ കേസിൽ അറസ്റ്റിലായിരുന്നു. പ്രതികളായ ദമ്പതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368114/couple-arrested-for-breaking-into-mobile-phone-shop-theft)