---
title: "എൽഡിഎഫ് പരാജയം ഒരു ക്യാൻവാസ് പോലെ; പുതിയ സർക്കാരിന് സമയം നൽകണമെന്ന് റാപ്പർ വേടൻ"
english_title: "LDF's defeat is like a canvas; Rapper Vedan wants to give time to the new government"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368111/ldfs-defeat-is-like-a-canvas-rapper-vedan-wants-to-give-time-to-the-new-government-"
published_at: "2026-06-24T16:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bba047ee5c_vedan.jpg"
keywords: ["LDF's election defeat", "rapper Vedan", "UDF government"]
---

# എൽഡിഎഫ് പരാജയം ഒരു ക്യാൻവാസ് പോലെ; പുതിയ സർക്കാരിന് സമയം നൽകണമെന്ന് റാപ്പർ വേടൻ

> **Lead Summary:** **കൊച്ചി : **എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കി റാപ്പർ വേടൻ. എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ട്.

## Article Content

**കൊച്ചി : **എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കി റാപ്പർ വേടൻ. എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ട്.

പരാജയ കാരണങ്ങൾ ഒരു ക്യാൻവാസ് പോലെയാണ്. പുതിയ സർക്കാരിന് സമയം നൽകണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഇത്. ജനങ്ങൾക്ക് ചോദ്യം ചെയ്യാനുള്ള പ്ലാറ്റ്ഫോമുകളും ഉണ്ടെന്നും കാത്തിരുന്ന് കാണാമെന്നും വേടൻ പറഞ്ഞു. വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് വേടൻ്റെ പ്രതികരണം.

അതേസമയം കരിമണൽ സ്വകാര്യവത്കരണത്തേക്കുറിച്ച് ബജറ്റിൽ പറയുന്നതായുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എവിടെയാണ് ബജറ്റിൽ അത്തരമൊരു വാചകമെന്നും പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ബജറ്റിലെ ഉള്ളടക്കം സംബന്ധിച്ച വിമർശനങ്ങൾക്ക് സഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

കരിമണൽ ഖനനത്തിൽ യു ടേൺ ഇല്ല. കേന്ദ്ര-സംസ്ഥാന സംയുക്ത സംരഭമാണ് നടപ്പാക്കുന്നത്. ക്രിട്ടിക്കൽ മിനറൽ കോറിഡോർ സ്വകാര്യ മേഖലയല്ല. കരിമണൽ ഖനനം ഇല്ല, വാല്യു അഡിഷൻ മാത്രമാണ് നടത്തുക. അതിൽ കോടികളുടെ ലാഭമാണ് ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ബജറ്റിൽ എവിടെയെങ്കിലും കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച് ഒരു വാചകം ഉണ്ടോ? എന്തൊരു ആഘോഷമാണ്. ഒരു സ്ഥാപനവും സ്വകാര്യവത്കരിക്കില്ല. എവിടെയാണ് എഴുതിവെച്ചിരിക്കുന്നത്. ബജറ്റിൽ ഇല്ലാത്ത കാര്യങ്ങളാണ് പുറത്ത് ചർച്ച. ഞങ്ങൾക്ക് കൃത്യമായ നയമുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നവരല്ല ഞങ്ങൾ. കെഎസ്ആർടിസിയെ ഞങ്ങൾ സ്വയം പര്യാപ്തമാക്കും. സർക്കാർ സബ്സിഡി കൊടുക്കാതെ സിവിൽ സപ്ലൈസ് കോർപ്പറേഷനെ ഞങ്ങൾ സ്വയം പര്യാപ്തമാക്കും. സപ്ലൈ ചെയിൻ മാനേജ്മെന്റ് മോഡലിൽ സംഭരണം നടത്തും. ലാഭമുണ്ടാക്കും', മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368111/ldfs-defeat-is-like-a-canvas-rapper-vedan-wants-to-give-time-to-the-new-government-)