---
title: "ഇനി ചക്കയ്ക്ക് പ്രിയമേറും; ചക്കയുടെ ഔഷധഗുണം പ്രചരിപ്പിക്കാൻ വിപുലമായ പദ്ധതി; ആരോഗ്യവകുപ്പുമായി കൈകോർത്ത് കൃഷിവകുപ്പ്"
english_title: "Extensive project to promote the medicinal value of jackfruit,Department of Health, Department of Agriculture, Minister T. Siddique"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368065/extensive-project-to-promote-the-medicinal-value-of-jackfruitdepartment-of-health-department-of-agriculture-minister-t-siddique-"
published_at: "2026-06-24T14:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b9a3876bdb_Minister_T.jpg"
keywords: ["Latest News", "Medicinal Value Jackfruit", "Department Of Health", "Minister T Siddique"]
---

# ഇനി ചക്കയ്ക്ക് പ്രിയമേറും; ചക്കയുടെ ഔഷധഗുണം പ്രചരിപ്പിക്കാൻ വിപുലമായ പദ്ധതി; ആരോഗ്യവകുപ്പുമായി കൈകോർത്ത് കൃഷിവകുപ്പ്

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: കേരളത്തിന്റെ ഔഷധസമ്പന്നമായ സംസ്ഥാന ഫലം ചക്കയുടെ ഗുണങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ആരോഗ്യവകുപ്പുമായി ആലോചിച്ച് ഫലപ്രദമായ പദ്ധതികൾ തയ്യാറാക്കുമെന്ന് കൃഷി പി. മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.

## Article Content

തി​രു​വ​ന​ന്ത​പു​രം: കേരളത്തിന്റെ ഔഷധസമ്പന്നമായ സംസ്ഥാന ഫലം ചക്കയുടെ ഗുണങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ആരോഗ്യവകുപ്പുമായി ആലോചിച്ച് ഫലപ്രദമായ പദ്ധതികൾ തയ്യാറാക്കുമെന്ന് കൃഷി പി. മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.

കേരളത്തിൽ പ്രതിവർഷം ഏകദേശം 14.3 ലക്ഷം ടൺ ചക്ക ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ ആഭ്യന്തര ഉപയോഗം വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് ചക്കയുടെ ഔഷധ-പോഷക മൂല്യങ്ങളെക്കുറിച്ച് പൊതുസമൂഹത്തിനും രോഗികൾക്കും കൃത്യമായ ധാരണ നൽകാൻ കൃഷിവകുപ്പ് മുന്നിട്ടിറങ്ങുന്നത്. ആരോഗ്യവകുപ്പുമായി പൂർണ്ണമായും സഹകരിച്ചായിരിക്കും ഇതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജാ​ക്ക്ഫ്രൂ​ട്ട് പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ‘പ​ച്ച​ച​ക്ക​യു​ടെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ള്‍, ഗ​വേ​ഷ​ണ ക​ണ്ടെ​ത്ത​ലു​ക​ളും സാ​ധ്യ​ത​ക​ളും’ വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പരിപാടിയിൽ ജാ​ക്ക്ഫ്രൂ​ട്ട് പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ റൂ​ഫ​സ് ഡാ​നി​യ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, സി​സ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​സി. സു​രേ​ഷ്‌​കു​മാ​ര്‍, ഡോ. ​ര​ഘു രാ​മ​ദാ​സ്, ശാ​ന്തി​ഗ്രാം ഡ​യ​റ​ക്ട​ര്‍ എ​ല്‍. പ​ങ്ക​ജാ​ക്ഷ​ന്‍, എ​സ്.​ഡി. വേ​ണു​കു​മാ​ര്‍, പി.​എം. ജോ​യ്, ജി​സി ജോ​ര്‍ജ്, സ​ജു ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ചക്കയുടെ ഉപയോഗത്തെ കുറിച്ചും പ്രയോഗ സാധ്യതകളെക്കുറിച്ചും സംബന്ധിച്ചുള്ള വ്യക്തമായ മാസ്റ്റർ പ്ലാൻ കൗ​ണ്‍സി​ല്‍ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്..

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368065/extensive-project-to-promote-the-medicinal-value-of-jackfruitdepartment-of-health-department-of-agriculture-minister-t-siddique-)