---
title: "അങ്ങോട്ടേക്ക് പോകേണ്ട, കുടുങ്ങിപ്പോകും ....:  താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു"
english_title: "Container lorry gets stuck at Thamarassery pass; traffic disrupted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368036/container-lorry-gets-stuck-at-thamarassery-pass-traffic-disrupted"
published_at: "2026-06-24T13:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b8ae9e06ee_LORRY.jpg"
keywords: ["Thamarassery pass", "Traffic Disrupted", "Container lorry"]
---

# അങ്ങോട്ടേക്ക് പോകേണ്ട, കുടുങ്ങിപ്പോകും ....:  താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് . ആറാം വളവിൽ ‌കണ്ടെയ്നർ ലോറി കുടുങ്ങിയതിനെ തുടർന്നാണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത് .

## Article Content

**കോഴിക്കോട് : ** കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് . ആറാം വളവിൽ ‌കണ്ടെയ്നർ ലോറി കുടുങ്ങിയതിനെ തുടർന്നാണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത് .

പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രംഗത്തെത്തി ലോറി റോഡിന്റെ ഒരു വശത്തേക്ക് നീക്കിയെങ്കിലും ബുധനാഴ്ച ഉച്ചയ്ക്കു ലഭിച്ച വിവരങ്ങൾ പ്രകാരം ചുരത്തിൽ ചെറിയ ഗതാഗത കുരുക്കുണ്ട്.

വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത സാഹചര്യമുള്ളതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്ക് തുടരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചുരം വഴി പോകേണ്ട അത്യാവശ്യ യാത്രക്കാർ യാത്രാസമയം കൃത്യമായി ക്രമീകരിക്കണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.

വലിയ തോതിൽ വാഹനങ്ങൾ നിരനിരയായി കിടക്കാൻ സാധ്യതയുള്ളതിനാൽ ആരും വരി തെറ്റിച്ച് എതിർദിശയിലൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുതെന്നും നിർദേശമുണ്ട്. മുന്നിലുള്ള വാഹനങ്ങളെ മറികടക്കാൻ നോക്കിയാൽ എതിർദിശയിൽ നിന്നു വരുന്ന വണ്ടികൾക്ക് കൂടി തടസ്സമായി ചുരത്തിലെ ഗതാഗതം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും.

ദിവസവും ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന താമരശ്ശേരി ചുരം പാതയിലെ ആറ്, എട്ട് ഹെയർപിൻ വളവുകളുടെ വീതികൂട്ടൽ പ്രവൃത്തി പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368036/container-lorry-gets-stuck-at-thamarassery-pass-traffic-disrupted)