---
title: "നിയമപോരാട്ടങ്ങൾക്കൊടുവിൽ വീണ്ടും 'റോബിൻ ബസ്' തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്  ബസിന് പെര്‍മിറ്റ് ഇല്ല, നിയമവിരുദ്ധമായി സര്‍വീസ് നടത്തി"
english_title: "The bus did not have a permit and was operating illegally; MVD stopped Robin's bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368035/the-bus-did-not-have-a-permit-and-was-operating-illegally-mvd-stopped-robins-bus"
published_at: "2026-06-24T13:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b8ad102c8c_axsa.jpg"
keywords: ["latest news", "MVD", "Robin's bus", "permit"]
---

# നിയമപോരാട്ടങ്ങൾക്കൊടുവിൽ വീണ്ടും 'റോബിൻ ബസ്' തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്  ബസിന് പെര്‍മിറ്റ് ഇല്ല, നിയമവിരുദ്ധമായി സര്‍വീസ് നടത്തി

> **Lead Summary:** കോട്ടയം: **[** നിയമവിരുദ്ധമായി സർവീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി 'റോബിൻ ബസ്' മോട്ടോർ വാഹന വകുപ്പ് വീണ്ടും തടഞ്ഞു. കാഞ്ഞിരപ്പള്ളി–പാലാ റൂട്ടിൽ സർവീസ് നടത്തുന്നതിനിടെ ഇന്നലെ രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് എംവിഡി ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്.

## Article Content

കോട്ടയം: **[** നിയമവിരുദ്ധമായി സർവീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി 'റോബിൻ ബസ്' മോട്ടോർ വാഹന വകുപ്പ് വീണ്ടും തടഞ്ഞു. കാഞ്ഞിരപ്പള്ളി–പാലാ റൂട്ടിൽ സർവീസ് നടത്തുന്നതിനിടെ ഇന്നലെ രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് എംവിഡി ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്.

ബസിന് നിലവിൽ സാധുവായ റൂട്ട് പെർമിറ്റ് ഇല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. എന്നാൽ, വണ്ടി സർവീസ് നടത്താൻ ഓഗസ്റ്റ് 30 വരെ കോടതിയുടെ പ്രത്യേക ഉത്തരവുണ്ടെന്നാണ് ബസ് ഉടമ റോബിൻ ഗിരീഷിന്റെ വാദം.

പെർമിറ്റ് വിഷയത്തിൽ മോട്ടോർ വാഹന വകുപ്പിനോടും എൽഡിഎഫ് സർക്കാരിനോടും നേരിട്ട് ഏറ്റുമുട്ടിയതോടെയാണ് റോബിൻ ബസും ഉടമ ഗിരീഷും വാർത്തകളിൽ ഇടം നേടിയത്.

 കോൺട്രാക്ട് കാര്യേജ് (ടൂറിസ്റ്റ്) ബസുകൾക്ക് റൂട്ട് ബസുകളെപ്പോലെ ബോർഡ് വെച്ച് വഴിയിൽ നിന്ന് ആളെ കയറ്റാൻ അധികാരമില്ലെന്നാണ് എംവിഡി വ്യക്തമാക്കുന്നത്. നിയമലംഘനം ചൂണ്ടിക്കാട്ടി മുൻപും ഈ ബസിന് മോട്ടോർ വാഹന വകുപ്പ് ലക്ഷക്കണക്കിന് രൂപ പിഴയിട്ടിരുന്നു.

 ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം തനിക്ക് സർവീസ് നടത്താൻ അവകാശമുണ്ടെന്ന് കാണിച്ച് ഗിരീഷ് നിരന്തരം നിയമപോരാട്ടം നടത്തിയെങ്കിലും കോടതിയിൽ നിന്ന് മുൻപ് തിരിച്ചടി നേരിട്ടിരുന്നു.

ഇന്നലെ രാത്രി ബസ് തടഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥരും ബസ് ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. സംഭവത്തിൽ കൂടുതൽ നിയമനടപടികളിലേക്ക് കടക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368035/the-bus-did-not-have-a-permit-and-was-operating-illegally-mvd-stopped-robins-bus)