---
title: "സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണി, പിന്നാലെ മയക്കുമരുന്ന് നൽകി ക്രൂരപീഡനം; യുവാവ് അറസ്റ്റില്‍"
english_title: "Accused arrested for threatening and raping a 24-year-old woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368011/accused-arrested-for-threatening-and-raping-a-24-year-old-woman"
published_at: "2026-06-24T11:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b7939d0a3c_RAPE_CASE.jpg"
keywords: ["Latest News", "Sexual Assault Case", "Kerala Police"]
---

# സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണി, പിന്നാലെ മയക്കുമരുന്ന് നൽകി ക്രൂരപീഡനം; യുവാവ് അറസ്റ്റില്‍

> **Lead Summary:** **കൊച്ചി: **ഇരുപത്തിനാലുകാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കൊല്ലം സ്വദേശിയായ ഫിറോസ് ഖാന്‍ ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

## Article Content

**കൊച്ചി: **ഇരുപത്തിനാലുകാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കൊല്ലം സ്വദേശിയായ ഫിറോസ് ഖാന്‍ ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

നിരവധി കേസുകളില്‍ പ്രതിയായ ഫിറോസ് കുപ്രസിദ്ധ ഗുണ്ടാനേതാവ് അട്ടാണി അനീഷിന്റെ സുഹൃത്താണ്. നേരത്തെ അനീഷും യുവതിയെ പീഡിപ്പിച്ചിരുന്നു. നിലവില്‍ മറ്റൊരു കേസില്‍ ജയിലില്‍ ആണ് അട്ടാണി അനീഷ്

എറണാകുളം നോര്‍ത്ത് പൊലീസ് ആണ് പ്രതിയെ പിടി കൂടിയത്. കാറില്‍ തട്ടിക്കൊണ്ടു പോയ ശേഷം മയക്ക് മരുന്ന് നല്‍കിയായിരുന്നു പീഡനം നടത്തിയതെന്നാണ് വിവരം.

പീഡനത്തിന് ശേഷം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368011/accused-arrested-for-threatening-and-raping-a-24-year-old-woman)