---
title: "ആദ്യം വഴങ്ങിയില്ല, പിന്നെ അച്ചന്റെ വാക്ക് കേട്ടു; പള്ളിയിലെ വാട്ടര്‍ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി; പള്ളി വികാരിയുടെ ഇടപെടലില്‍ യുവാവ് താഴെയിറങ്ങി"
english_title: "Youth threatens suicide by climbing on top of water tank at church in Sambalur, Chalakudy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367984/youth-threatens-suicide-by-climbing-on-top-of-water-tank-at-church-in-sambalur-chalakudy"
published_at: "2026-06-24T11:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b6d9e11c1a_chalakkudi.jpg"
keywords: ["Latest News", "Suicide Threaten", "Sambalur Church", "Chalakudy"]
---

# ആദ്യം വഴങ്ങിയില്ല, പിന്നെ അച്ചന്റെ വാക്ക് കേട്ടു; പള്ളിയിലെ വാട്ടര്‍ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി; പള്ളി വികാരിയുടെ ഇടപെടലില്‍ യുവാവ് താഴെയിറങ്ങി

> **Lead Summary:** **തൃശൂര്‍: **ചാലക്കുടി സമ്പാളൂരില്‍ ആളുകളെ മുള്‍മുന്‍നയില്‍ നിര്‍ത്തി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പള്ളിയിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അടുത്തെത്തി സമാധാനിപ്പിച്ച് പള്ളി വികാരി ഫാ. ജോണ്‍സണ്‍ താഴെയിറക്കുകയായിരുന്നു.

## Article Content

**തൃശൂര്‍: **ചാലക്കുടി സമ്പാളൂരില്‍ ആളുകളെ മുള്‍മുന്‍നയില്‍ നിര്‍ത്തി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പള്ളിയിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അടുത്തെത്തി സമാധാനിപ്പിച്ച് പള്ളി വികാരി ഫാ. ജോണ്‍സണ്‍ താഴെയിറക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ സമ്പാളൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ തീര്‍ഥാടന കേന്ദ്രത്തിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്. ചേര്‍ത്തല സ്വദേശിയായ യുവാവാണ് പള്ളിയുടെ വാട്ടര്‍ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ബഹളംകേട്ട് നാട്ടുകാരും വിശ്വാസികളും തടിച്ചുകൂടി. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല.

രൂപതയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ വികാരി ഫാ. ജോണ്‍സണ്‍ പങ്കേത്ത് വിവരമറിഞ്ഞ് പള്ളിയില്‍ തിരിച്ചെത്തി ടെറസിന് മുകളിലെത്തി യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

ആദ്യം വഴങ്ങിയില്ലെങ്കിലും വികാരിയുടെ സ്നേഹത്തോടെയുള്ള ഉപദേശങ്ങള്‍ക്ക് മുന്നില്‍ യുവാവ് കീഴടങ്ങി. മണിക്കൂറുകളോളം നാടിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ യുവാവ് പിന്നീട് വികാരിയുടെ കൈപിടിച്ച് താഴെയിറങ്ങി.

തുടര്‍ന്ന് യുവാവിനെ പൊലീസിന് കൈമാറി. ചേര്‍ത്തല സ്വദേശി പ്രിന്‍സ് (42) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. എന്നാല്‍ ഇയാള്‍ എങ്ങനെ ഇവിടെയെത്തിയെന്നത് വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367984/youth-threatens-suicide-by-climbing-on-top-of-water-tank-at-church-in-sambalur-chalakudy)