---
title: "പൂജപ്പുര ജയിലിന് മുന്നിൽ നിന്ന് പ്രതി ചാടിയിട്ട് രണ്ട് ദിവസം; ഒളിവിലുള്ള ആസാം സ്വദേശിക്കായി തിരച്ചിൽ ഊർജിതം"
english_title: "Poojappura jail, Poojappura jail prisoner escape"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367953/poojappura-jail-poojappura-jail-prisoner-escape"
published_at: "2026-06-24T10:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b5e85a70da_Poojappura_jail,_Poojappura_jail_prisoner_escape.jpg"
keywords: ["Latest News", "Poojappura jail", "Jail Escape", "Kerala Police"]
---

# പൂജപ്പുര ജയിലിന് മുന്നിൽ നിന്ന് പ്രതി ചാടിയിട്ട് രണ്ട് ദിവസം; ഒളിവിലുള്ള ആസാം സ്വദേശിക്കായി തിരച്ചിൽ ഊർജിതം

> **Lead Summary:** തിരുവനന്തപുരം: പൂജപ്പുര ജില്ലാ ജയിലേക്ക് കൊണ്ടുവന്ന പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. കരമന-നേമം പരിധിയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനായാണ് എറണാകുളത്തെ ജൂവനൈൽ ജയിലിൽ കഴിഞ്ഞിരുന്ന ഇതരസംസ്ഥാനക്കാരനായ പ്രതിയെ ഞായറാഴ്ച രാത്രിയോടെ പൂജപ്പുരയിൽ എത്തിച്ചത്.

## Article Content

തിരുവനന്തപുരം: പൂജപ്പുര ജില്ലാ ജയിലേക്ക് കൊണ്ടുവന്ന പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. കരമന-നേമം പരിധിയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനായാണ് എറണാകുളത്തെ ജൂവനൈൽ ജയിലിൽ കഴിഞ്ഞിരുന്ന ഇതരസംസ്ഥാനക്കാരനായ പ്രതിയെ ഞായറാഴ്ച രാത്രിയോടെ പൂജപ്പുരയിൽ എത്തിച്ചത്.

എന്നാൽ ജയിലിലേക്ക് കയറ്റുന്നതിനിടെ ഇയാൾ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് മുങ്ങുകയായിരുന്നു. സമീപമുള്ള സെൻട്രൽ ജയിൽ കോംപൗണ്ടിലടക്കം രണ്ട് ദിവസമായി പരിശോധന നടത്തിയിട്ടും പൊലീസിന് ഇയാളെ പിടികൂടാനായില്ല. പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു. നീറമൺകര ശിവക്ഷേത്രത്തിൽ അതിക്രമിച്ചു കയറി കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്ന കേസിലെ പ്രതിയാണ് ആസാം സ്വദേശിയായ പ്രതി. ഇയാളെ കോടതിയിൽ ഹാജരാക്കാനായി തലസ്ഥാനത്തെത്തിക്കുകയായിരുന്നെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367953/poojappura-jail-poojappura-jail-prisoner-escape)