---
title: "ഉറക്കം പിരിഞ്ഞത് അഴിക്കുള്ളിലേക്ക്...!  ഇരിട്ടിയിൽ  എം.ഡി.എം.എയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ "
english_title: "MDMA seized from tourist bus driver"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367952/mdma-seized-from-tourist-bus-driver-"
published_at: "2026-06-24T09:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b5e961bfae_mdma.jpg"
keywords: ["Tourist bus driver", "MDMA", "Arrest", "Police"]
---

# ഉറക്കം പിരിഞ്ഞത് അഴിക്കുള്ളിലേക്ക്...!  ഇരിട്ടിയിൽ  എം.ഡി.എം.എയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ 

> **Lead Summary:** **ഇരിട്ടി: (കണ്ണൂർ ) ** കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ മയക്കുമരുന്നുമായി പിടിയിലായി.

## Article Content

**ഇരിട്ടി: (കണ്ണൂർ ) ** കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ മയക്കുമരുന്നുമായി പിടിയിലായി.

ആര്യ ട്രാവൽസ് ബസ് ഡ്രൈവറായ പടിയൂർ സ്വദേശി ഡെന്നി അബ്രാഹമിനെയാണ് (39) 9.511 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.

ബസ് പരിശോധനക്കായി നിർത്തുമ്പോൾ മറ്റൊരു ഡ്രൈവറായിരുന്നു ബസ് ഓടിച്ചിരുന്നത്. പ്രതി ബസിന്റെ പിന്നിലെ ബർത്തിൽ ഉറങ്ങുമ്പോഴാണ് പൊലീസ് എത്തി പരിശോധന നടത്തി മയക്കുമരുന്ന് പിടികൂടിയത്.

പരിശോധനയിൽ പ്രതി കിടന്ന ബെഡിന്റെ അടിയിൽ ചുവന്ന ഇൻസുലേഷൻ ടേപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ചനിലയിലാണ് മാരക മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതി എത്തിയ വാഹനം ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിശോധനയിൽ ഇരിട്ടി എസ്.ഐ എൻ. വിപിൻ, എസ്.ഐ ശ്രീനാഥ്, എ.എസ്.ഐ സാരംഗ്, എസ്.സി.പി.ഒ പ്രിയേഷ്, ഡാൻസാഫ് അംഗങ്ങളായ എ.സി. ജിജിമോൻ, എസ്.സി.പിഒമാരായ ഷൗക്കത്തലി, അനൂപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367952/mdma-seized-from-tourist-bus-driver-)