---
title: "ഇനി കേരളത്തിന്റെ തലപ്പത്ത്....: ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി"
english_title: "Bishwanath Sinha will be the new Chief Secretary of the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367949/bishwanath-sinha-will-be-the-new-chief-secretary-of-the-state"
published_at: "2026-06-24T09:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b5be61cd4f_secrty.jpg"
keywords: ["Bishwanath Sinha", "Chief Secretary of the state"]
---

# ഇനി കേരളത്തിന്റെ തലപ്പത്ത്....: ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

> **Lead Summary:** **തിരുവനന്തപുരം: ** ബിശ്വനാഥ് സിൻഹ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി എ ജയതിലക് ഈ മാസം 30ന് സ്ഥാനമൊഴിയും.

## Article Content

**തിരുവനന്തപുരം: ** ബിശ്വനാഥ് സിൻഹ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി എ ജയതിലക് ഈ മാസം 30ന് സ്ഥാനമൊഴിയും.

1992 ബാച്ചിലെ ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് ബിശ്വനാഥ് സിൻഹ. ബിഹാർ സ്വദേശിയാണ്. 2023 മുതൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367949/bishwanath-sinha-will-be-the-new-chief-secretary-of-the-state)