---
title: "പത്ത് വയസുകാരിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ"
english_title: "BJP worker arrested in POCSO case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367947/bjp-worker-arrested-in-pocso-case"
published_at: "2026-06-24T09:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38f0deb252d_pocso8.jpg"
keywords: ["Latest News", "Alappuzha Pocso Case", "BJP"]
---

# പത്ത് വയസുകാരിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** **ആലപ്പുഴ : **പത്തുവയസ്‌ പ്രായമായ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ആലപ്പുഴ : **പത്തുവയസ്‌ പ്രായമായ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ആറാട്ടുവഴി വാർഡിൽ വാടകയ്ക്ക് താമസിച്ചുവരുന്ന കാഞ്ഞിരംചിറ വാർഡിൽ റെയിൽവേ ട്രാക്കിന് സമീപം കൈതവളപ്പിൽ സ്വദേശി കെ ജെ ജേക്കബ് (ബിനു ജേക്കബ്ബ് -50) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.

കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ കാഞ്ഞിരം ചിറവാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. ആലപ്പുഴ നോർത്ത് സ്റ്റേഷൻ എസ്എച്ച്ഒ എ ജെ അരുൺ, എസ്‌ഐ, പി എസ് സജീവ്, എഎസ്ഐമാരായ ഹാഷിർ, ശ്രീരേഖ, സുമേഷ്, സ്‌പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സിപിഒ മാരായ വിപിൻ ദാസ്, സുജിത്ത്, ചരൺ ചന്ദ്രൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367947/bjp-worker-arrested-in-pocso-case)