---
title: "സാങ്കേതിക സർവകലാശാലാ മാർച്ച്: സംഘർഷത്തിനിടെ പോലീസുകാരന്റെ വിരലറ്റു; പ്രതിഷേധം ശക്തം"
english_title: "Technical University march, policeman's finger pointed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367946/technical-university-march-policemans-finger-pointed"
published_at: "2026-06-24T09:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b59d7098b8_2.jpg"
keywords: ["Latest News", "Thiruvanandapuram", "Technical University march", "Policeman's Finger Pointed"]
---

# സാങ്കേതിക സർവകലാശാലാ മാർച്ച്: സംഘർഷത്തിനിടെ പോലീസുകാരന്റെ വിരലറ്റു; പ്രതിഷേധം ശക്തം

> **Lead Summary:** **തിരുവനന്തപുരം: [**സാങ്കേതിക സർവകലാശാലയിലേക്ക് എസ്.എഫ്.ഐ. നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈവിരൽ അറ്റു. എ.ആർ. ക്യാമ്പിലെ സി.പി.ഒ. അച്ചുവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**തിരുവനന്തപുരം: [**സാങ്കേതിക സർവകലാശാലയിലേക്ക് എസ്.എഫ്.ഐ. നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈവിരൽ അറ്റു. എ.ആർ. ക്യാമ്പിലെ സി.പി.ഒ. അച്ചുവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

'ഇയർ ഔട്ട്' സമ്പ്രദായം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. ശ്രീകാര്യം ശാസ്താംകോണത്ത് നിന്ന് ആരംഭിച്ച മാർച്ച് സർവകലാശാലയ്ക്ക് മുന്നിൽ വെച്ച് പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. ഇത് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ബാരിക്കേഡുകൾ തള്ളിമാറ്റുന്നതിനിടെ അച്ചുവിന്റെ വലതുകൈയിലെ മോതിരവിരൽ ഇതിനിടയിൽ കുടുങ്ങുകയും വിരലിന്റെ അറ്റം മുറിഞ്ഞുപോവുകയുമായിരുന്നു.

തുടർന്ന്, പോലീസ് പ്രതിരോധം ഭേദിച്ച് വിദ്യാർത്ഥികൾ സർവകലാശാലാ അങ്കണത്തിലേക്ക് ഇരച്ചുകയറി. വൈസ് ചാൻസലർ സ്ഥലത്തില്ലാത്തതിനാൽ ജോയിന്റ് രജിസ്ട്രാറുമായി വിദ്യാർത്ഥി നേതാക്കൾ ചർച്ച നടത്തി. വരും 27-ന് വി.സി.യുമായി നേരിട്ട് ചർച്ച നടത്തി പരിഹാരം കാണാമെന്ന ഉറപ്പിന്മേലാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് മാർച്ച് ഉദ്ഘാടനം ചെയ്തു.

ഇയർ ഔട്ട് സമ്പ്രദായം പൂർണ്ണമായും പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367946/technical-university-march-policemans-finger-pointed)