---
title: "കണ്ണൂർ കോർപ്പറേഷനിൽ സണ്ണി ജോസഫിന്‍റെ പിഎസിന്‍റെ പേരിൽ വ്യാജ സീലുണ്ടാക്കി ജോലി വാഗ്ദാനം  ; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി"
english_title: "Complaint filed against local Congress leader for making fake seal in Sunny Joseph's PS name and offering job in Kannur Corporation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367939/complaint-filed-against-local-congress-leader-for-making-fake-seal-in-sunny-josephs-ps-name-and-offering-job-in-kannur-corporation"
published_at: "2026-06-24T09:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b56c99fc8e_kannur.jpg"
keywords: ["Latest News", "Minister Sunny Joseph", "Chandran Thillankeri", "Fake Seal Complaint", "Kannur"]
---

# കണ്ണൂർ കോർപ്പറേഷനിൽ സണ്ണി ജോസഫിന്‍റെ പിഎസിന്‍റെ പേരിൽ വ്യാജ സീലുണ്ടാക്കി ജോലി വാഗ്ദാനം  ; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com)]**[] **വ്യാജ സീലുകൾ നിർമ്മിച്ച് കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി. കോൺഗ്രസ് കക്കാട് മണ്ഡലം പ്രസിഡന്റ് ടി. മുരളിക്കെതിരെയാണ് വൻ തട്ടിപ്പ് ആരോപണം ഉയർന്നിരിക്കുന്നത്.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com)]**[] **വ്യാജ സീലുകൾ നിർമ്മിച്ച് കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി. കോൺഗ്രസ് കക്കാട് മണ്ഡലം പ്രസിഡന്റ് ടി. മുരളിക്കെതിരെയാണ് വൻ തട്ടിപ്പ് ആരോപണം ഉയർന്നിരിക്കുന്നത്.

കണ്ണൂർ ഡിസിസിയുടെയും മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പി.എസ്. ചന്ദ്രൻ തില്ലങ്കേരിയുടെയും പേരിലുള്ള വ്യാജ സീലുകളാണ് പ്രതി തട്ടിപ്പിനായി നിർമ്മിച്ചത്. ഉദ്യോഗാർത്ഥികളുടെ വിശ്വാസം പിടിച്ചുപറ്റാൻ ജോലി ലഭിച്ചെന്ന വ്യാജേന ഇവർക്ക് യൂണിഫോം വരെ നൽകിയിരുന്നു.

അഞ്ചോളം പേരാണ് തട്ടിപ്പിനിരയായത്. ഇവരിൽ നിന്നായി പത്ത് ലക്ഷത്തോളം രൂപ മുരളി കൈക്കലാക്കിയെന്നാണ് ലഭിക്കുന്ന വിവരം. തട്ടിപ്പ് പുറത്തായതോടെ പ്രതിക്കെതിരെ ഡിസിസി പ്രസിഡന്റും ചന്ദ്രൻ തില്ലങ്കേരിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367939/complaint-filed-against-local-congress-leader-for-making-fake-seal-in-sunny-josephs-ps-name-and-offering-job-in-kannur-corporation)