---
title: "വാരാണസിയിലെ ഗംഗാനദിയില്‍ 'തോന്ന്യവാസം'; ചിക്കന്‍-ബിയര്‍ പാര്‍ട്ടി നടത്തിയ അഞ്ച് പേര്‍ പിടിയില്‍"
english_title: "five arrested for cooking chicken and drinking beer on boat in ganga river at varanasi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367931/five-arrested-for-cooking-chicken-and-drinking-beer-on-boat-in-ganga-river-at-varanasi"
published_at: "2026-06-24T08:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b4830758c9_arrest_varanasi.jpg"
keywords: ["Latest News", "Chicken Beer Party", "Arrest", "Varanasi", "Ganges"]
---

# വാരാണസിയിലെ ഗംഗാനദിയില്‍ 'തോന്ന്യവാസം'; ചിക്കന്‍-ബിയര്‍ പാര്‍ട്ടി നടത്തിയ അഞ്ച് പേര്‍ പിടിയില്‍

> **Lead Summary:** ലക്നൗ: വാരാണസിയിലെ ഗംഗാനദിക്ക് നടുവിൽ ബോട്ടിലിരുന്ന് ചിക്കൻ പാകം ചെയ്യുകയും ബിയർ കുടിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.

## Article Content

ലക്നൗ: വാരാണസിയിലെ ഗംഗാനദിക്ക് നടുവിൽ ബോട്ടിലിരുന്ന് ചിക്കൻ പാകം ചെയ്യുകയും ബിയർ കുടിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.

ദശാശ്വമേധ് എസിപി അതുൽ അഞ്ജൻ ത്രിപാഠി അറിയിച്ചതനുസരിച്ച്, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഇതിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞ് ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടും പോലീസ് പിടിച്ചെടുത്തു. ദീപക് കുമാർ, അജയ് സാഹ്നി, അരുൺ കുമാർ സാഹ്നി, അനുരാഗ് നിഷാദ്, രാഹുൽ സാഹ്നി എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവരെല്ലാം 25-നും 32-നും ഇടയിൽ പ്രായമുള്ളവരാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367931/five-arrested-for-cooking-chicken-and-drinking-beer-on-boat-in-ganga-river-at-varanasi)