---
title: "പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾ ​ഗുരുതരാവസ്ഥയിൽ"
english_title: "Student who was injured after being hit by a police jeep dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367901/student-who-was-injured-after-being-hit-by-a-police-jeep-dies"
published_at: "2026-06-23T21:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3aac1304431_ACCIDENT.jpg"
keywords: ["Latest News", "Accident Death", "Police Jeep", "Thrissur"]
---

# പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾ ​ഗുരുതരാവസ്ഥയിൽ

> **Lead Summary:** തൃശ്ശൂർ: തൃശ്ശൂർ ആളൂരിൽ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ആളൂർ സ്വദേശി ജുവിൻ രാജുവാണ് മരിച്ചത്. കൊച്ചിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു അന്ത്യം. ഒപ്പമുണ്ടായിരുന്ന അനന്തകൃഷ്ണൻ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

## Article Content

തൃശ്ശൂർ: തൃശ്ശൂർ ആളൂരിൽ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ആളൂർ സ്വദേശി ജുവിൻ രാജുവാണ് മരിച്ചത്. കൊച്ചിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു അന്ത്യം. ഒപ്പമുണ്ടായിരുന്ന അനന്തകൃഷ്ണൻ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കഴിഞ്ഞ 15ാം തീയതി പകൽ പതിനൊന്നരയോടെ ആയിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികളും ഇലക്ട്രിക് സ്കൂട്ടറിലാണ് വന്നത്. ഈ സമയത്താണ് പൊലീസ് ജീപ്പ് ഇവരെ ഇടിച്ചു തെറിപ്പിക്കുന്നത്. കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയുടെ സർജറി ഇന്ന് കഴിഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ജുവിൻ രാജുവിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നുണ്ട്.  ഒരാഴ്ചയിലേറെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്. പോട്ട ഭാ​ഗത്ത് നിന്ന് ഇരിങ്ങാലക്കുട ഭാ​ഗത്തേക്ക് പോകുകയായിരുന്നു ഇരുവാഹനങ്ങളും.

കദളിച്ചിറയിൽ വെച്ച് വലതുവശത്തേക്ക് തിരിയുന്ന സമയത്താണ് ദുരന്തമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ പൊലീസ് വാഹനം ഇടിക്കുകയായിരുന്നു. വിദ്യാർത്ഥികൾ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ജുവിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367901/student-who-was-injured-after-being-hit-by-a-police-jeep-dies)