---
title: "ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി"
english_title: "locals have lodged a complaint with the police demanding an investigation into the death of a differently abled person"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367894/locals-have-lodged-a-complaint-with-the-police-demanding-an-investigation-into-the-death-of-a-differently-abled-person"
published_at: "2026-06-23T20:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3aa03f69473_Gangadharan_death.jpg"
keywords: ["Latest News", "Gangadharan Death", "Complaint"]
---

# ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

> **Lead Summary:** നാദാപുരം(കോഴിക്കോട്) : ഭിന്നശേഷിക്കാരനായ വരിക്കോളി സ്വദേശി ഗംഗാധരൻ ൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ നാദാപുരം ഡിവൈഎസ്പിക്ക് പരാതി നൽകി. ജൂൺ 13-ാം തീയ്യതിയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

നാദാപുരം(കോഴിക്കോട്) : ഭിന്നശേഷിക്കാരനായ വരിക്കോളി സ്വദേശി ഗംഗാധരൻ ൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ നാദാപുരം ഡിവൈഎസ്പിക്ക് പരാതി നൽകി. ജൂൺ 13-ാം തീയ്യതിയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗംഗാധരന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടുകാർ ചില സംശയങ്ങൾ ഉണ്ടെന്നും മരണത്തിനിടയാക്കിയത് ബന്ധുക്കളുടെ ക്രൂരമായ മർദ്ദനമേറ്റ് ആണെന്നും മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഗംഗാധരനെ മൃഗീയമായി മർദ്ദിച്ചതിനെ തുടർന്ന് ഗംഗാധരൻ അവശനിലയിൽ കിടക്കുന്നത് അയൽവാസികളും വഴിപോകുന്നവരും കണ്ടിട്ടുണ്ട്. കൂടാതെ ഗംഗാധരനുമായി അടുത്ത ബന്ധമുള്ള ചിലരെ ഗംഗാധരൻ ഫോണിൽ വിളിച്ച് മർദ്ദന വിവരം അറിയിച്ചിട്ടുണ്ടെന്നും നാട്ടുകാർ നാദാപുരം ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി.

35 പേരാണ് പരാതിയിൽ ഒപ്പിട്ടിരിക്കുന്നത് .പരസ്പര സഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത ഗംഗാധരൻ ആത്മഹത്യ ചെയ്യില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367894/locals-have-lodged-a-complaint-with-the-police-demanding-an-investigation-into-the-death-of-a-differently-abled-person)