---
title: "കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്: സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു"
english_title: "CPM activists acquitted in fake case of house attack on murder accused Theyyambadi Ismail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367882/cpm-activists-acquitted-in-fake-case-of-house-attack-on-murder-accused-theyyambadi-ismail"
published_at: "2026-06-23T19:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a8b2d0863d_court_verdict.jpg"
keywords: ["Latest News", "House Attack", "Theyyambadi Ismail", "Murder Accused", "CPM Activist", "Vadakara Assistant Sessions Court"]
---

# കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്: സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു

> **Lead Summary:**  കോഴിക്കോട് : നാദാപുരം വെള്ളൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ സി.കെ ഷിബിൻ കൊലക്കേസ് പ്രതികളായ തെയ്യമ്പാടിമൈൽ, മുനീർ എന്നിവരുടെ വീട് ബോംബെറിഞ്ഞ് ആക്രമിച്ച് കൊളളയടിച്ചെന്ന കള്ളക്കേസിൽ പ്രതികളായ മുഴുവൻ സിപിഐഎം പ്രവർത്തകരെയും കോടതി വെറുതെ വിട്ടു.

## Article Content

 കോഴിക്കോട് : നാദാപുരം വെള്ളൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ സി.കെ ഷിബിൻ കൊലക്കേസ് പ്രതികളായ തെയ്യമ്പാടിമൈൽ, മുനീർ എന്നിവരുടെ വീട് ബോംബെറിഞ്ഞ് ആക്രമിച്ച് കൊളളയടിച്ചെന്ന കള്ളക്കേസിൽ പ്രതികളായ മുഴുവൻ സിപിഐഎം പ്രവർത്തകരെയും കോടതി വെറുതെ വിട്ടു.

വടകര അസിസ്റ്റൻ്റ് സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെവിട്ടത്. ഷിബിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളായ തെയ്യമ്പാടി സഹോദരങ്ങളുടെ മാതാവായ തെയ്യമ്പാടി പാത്തുവാണ് കേസിൽ പരാതിക്കാരി.

ഇസ്മയിലിൻ്റെ സഹോദരിയുടെ മകൾ ഷിഫാനയെ ഉൾപ്പെടെ കേസിൽ കോടതി വിസ്തരിച്ചിരിന്നു. സിപിഐ എം പ്രവർത്തകരായ രമത്ത് വിടികെ സുനിൽ, ടി പി ബാബു, എൻ സുനിൽ, വിടികെ ബാബു, വി നാണു, ടി പി പവിത്രൻ എം എന്നിവരെയാണ് കോടതി കുറ്റക്കാരെല്ലെന്ന് കണ്ട് വെറുതെ വിട്ടത്.

പ്രതികൾക്ക് വേണ്ടി അഡ്വ. പി.രാഹുൽരാജ് ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367882/cpm-activists-acquitted-in-fake-case-of-house-attack-on-murder-accused-theyyambadi-ismail)