---
title: "എലത്തൂർ ഗവ. ഐ.ടി.ഐയിൽ പ്രവേശനം: ജൂലൈ 10 വരെ അപേക്ഷിക്കാം"
english_title: "Elathur Govt. ITI Admission, Apply"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367864/elathur-govt-iti-admission-apply"
published_at: "2026-06-23T16:48:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a6bd1def03_iti.jpg"
keywords: ["Latest News", "Elathur Govt. ITI Admission", "Kozhikode", "Education News"]
---

# എലത്തൂർ ഗവ. ഐ.ടി.ഐയിൽ പ്രവേശനം: ജൂലൈ 10 വരെ അപേക്ഷിക്കാം

> **Lead Summary:** **കോഴിക്കോട്: [**[ ]പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എലത്തൂർ ഗവ. ഐ.ടി.ഐയിൽ വിവിധ എൻ.സി.വി.ടി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെട്രിക്, നോൺ മെട്രിക് വിഭാഗങ്ങളിലായി നിരവധി കോഴ്സുകളിലേക്കാണ് നിലവിൽ പ്രവേശനം നടക്കുന്നത്. മെട്രിക് ട്രേഡുകളായ മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (യോഗ്യത: എസ്.എസ്.എൽ.സി) എന്നിവയിലേക്കും, നോൺ മെട്രിക് ട്രേഡുകളായ വെൽഡർ, വുഡ് വർക്ക് ടെക്‌നീഷ്യൻ, ഡ്രൈവർ കം മെക്കാനിക്ക് (യോഗ്യത: എസ്.എസ്.എൽ.സി പാസ്/ഫെയിൽ) എന്നീ ട്രേഡുകളിലേക്കുമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

## Article Content

**കോഴിക്കോട്: [**[ ]പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എലത്തൂർ ഗവ. ഐ.ടി.ഐയിൽ വിവിധ എൻ.സി.വി.ടി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെട്രിക്, നോൺ മെട്രിക് വിഭാഗങ്ങളിലായി നിരവധി കോഴ്സുകളിലേക്കാണ് നിലവിൽ പ്രവേശനം നടക്കുന്നത്. മെട്രിക് ട്രേഡുകളായ മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (യോഗ്യത: എസ്.എസ്.എൽ.സി) എന്നിവയിലേക്കും, നോൺ മെട്രിക് ട്രേഡുകളായ വെൽഡർ, വുഡ് വർക്ക് ടെക്‌നീഷ്യൻ, ഡ്രൈവർ കം മെക്കാനിക്ക് (യോഗ്യത: എസ്.എസ്.എൽ.സി പാസ്/ഫെയിൽ) എന്നീ ട്രേഡുകളിലേക്കുമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

ആകെ സീറ്റുകളിൽ 80 ശതമാനം പട്ടികജാതി വിഭാഗത്തിനും, 10 ശതമാനം പട്ടികവർഗ വിഭാഗത്തിനും, 10 ശതമാനം പൊതുവിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ പഠനം ഉറപ്പാക്കുന്നതിനൊപ്പം, എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്‌റ്റൈപ്പന്റ്, ലംപ്‌സംഗ്രാന്റ്, സ്റ്റഡി ടൂർ അലവൻസ്, യൂണിഫോം അലവൻസ്, പോഷകാഹാരം, ഉച്ചഭക്ഷണം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

താൽപ്പര്യമുള്ളവർ ജൂലൈ 10-നകം https://scdd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495 2461898, 99478 95238 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367864/elathur-govt-iti-admission-apply)