---
title: "എല്‍.ബി.എസ് കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അവസരം"
english_title: "LBS Kozhikode Regional Center, Vidha Computer Courses"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367863/lbs-kozhikode-regional-center-vidha-computer-courses"
published_at: "2026-06-23T16:43:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a6aba21abd_computer.jpg"
keywords: ["Latest News", "Kozhikode", "Education News", "LBS Kozhikode Regional Center"]
---

# എല്‍.ബി.എസ് കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അവസരം

> **Lead Summary:** **കോഴിക്കോട്: [ **കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കായി പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പ്ലസ് ടു യോഗ്യതയുള്ളവർക്കായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ-സോഫ്റ്റ്‌വെയർ എന്നീ കോഴ്‌സുകളിലാണ് പ്രവേശനം നടക്കുന്നത്.

## Article Content

**കോഴിക്കോട്: [ **കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കായി പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പ്ലസ് ടു യോഗ്യതയുള്ളവർക്കായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ-സോഫ്റ്റ്‌വെയർ എന്നീ കോഴ്‌സുകളിലാണ് പ്രവേശനം നടക്കുന്നത്.

ഇതുകൂടാതെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിങ്, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കായി ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് lbscentre.kerala.gov.in/services/courses എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0494 2720250 എന്ന നമ്പറിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367863/lbs-kozhikode-regional-center-vidha-computer-courses)