---
title: "ഇതെന്തുപറ്റി? വേഗം വിട്ടോളൂ സ്വർണം വാങ്ങാൻ, ഉച്ചക്ക് ശേഷം സ്വർണവില വീണ്ടും കുറഞ്ഞു"
english_title: "Gold price in Kerala today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367850/gold-price-in-kerala-today"
published_at: "2026-06-23T15:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a5fbb9657d_gold.jpg"
keywords: ["Gold price", "Gold", "Kerala"]
---

# ഇതെന്തുപറ്റി? വേഗം വിട്ടോളൂ സ്വർണം വാങ്ങാൻ, ഉച്ചക്ക് ശേഷം സ്വർണവില വീണ്ടും കുറഞ്ഞു

> **Lead Summary:** **കൊച്ചി: ** ആശ്വാസം .... സ്വർണവില ഇന്ന് രണ്ടാം തവണയും കുത്തനെ കുറഞ്ഞു. ഇതോടെ 90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന് വിപണനം നടക്കുന്നത്.

## Article Content

**കൊച്ചി: ** ആശ്വാസം .... സ്വർണവില ഇന്ന് രണ്ടാം തവണയും കുത്തനെ കുറഞ്ഞു. ഇതോടെ 90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന് വിപണനം നടക്കുന്നത്.

ഉച്ചക്ക് ശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 13,255 രൂപയും പവന് 960 രൂപ കുറഞ്ഞ് 1,06,040 രൂപയുമായി. രാവി​ലെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കുറഞ്ഞിരുന്നു. 1,07,000 രൂപയാണ് രാവി​ലെ രേഖപ്പെടുത്തിയത്.

കഴിഞ്ഞ ആഴ്ച തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണി, ശനിയാഴ്ച മുതലാണ് തിരിച്ചുകയറാൻ തുടങ്ങിയത്. അന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. പവന് 160 രൂപ കൂടി 107120 ആയി. 21നും ഇതേ വില തന്നെയായിരുന്നു. ഇന്നലെ രാവിലെയും ഉച്ചക്കുമായി 1,400 രൂപയാണ് പവന് കൂടിയത്.

യു.എസ് -ഇറാൻ സമാധാനകരാറിന്റെ പശ്ചാത്തലത്തിൽ കുതിച്ചുയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്വർണ വിപണി തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആഗോളവിപണിയിൽ​ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 67 ഡോളർ ഇടിഞ്ഞ് 4,117.35 ഡോളറായി. 1.60 ശതമാനമാണ് കുറഞ്ഞത്. വെള്ളിവിലയിലും വൻ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപയും കിലോഗ്രാമിന് 5,000 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 245 രൂപയാണ് വില.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367850/gold-price-in-kerala-today)