---
title: "വില കൂട്ടിയാലും ജനങ്ങൾ വാങ്ങും! ഐഫോൺ 18 പ്രോയ്ക്ക് വൻ വിലക്കയറ്റം; സാധാരണക്കാരെ ആപ്പിൾ കൈവിടുകയാണോ?"
english_title: "Reports suggest a huge price increase for the iPhone 18 Pro"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367824/reports-suggest-a-huge-price-increase-for-the-iphone-18-pro"
published_at: "2026-06-23T14:20:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a4907dc094_fergf.jpg"
keywords: ["tech", "iPhone 18 Pro", "price", "new model"]
---

# വില കൂട്ടിയാലും ജനങ്ങൾ വാങ്ങും! ഐഫോൺ 18 പ്രോയ്ക്ക് വൻ വിലക്കയറ്റം; സാധാരണക്കാരെ ആപ്പിൾ കൈവിടുകയാണോ?

> **Lead Summary:** ന്യൂയോർക്ക്:**[** ആപ്പിളിന്റെ വരാനിരിക്കുന്ന മോഡലായ ഐഫോൺ 18 പ്രോയുടെ വിലയിൽ വൻ വർദ്ധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. മുൻ മോഡലുകളെ അപേക്ഷിച്ച് 300 ഡോളറോളം (ഏകദേശം 25,000 രൂപ മുതൽ 30,000 രൂപ വരെ) വർദ്ധിച്ച്, പ്രാരംഭ വില 1,399 ഡോളർ (ഏകദേശം 1,32,375 രൂപ) വരെ ഉയർന്നേക്കുമെന്നാണ് സൂചന. എന്നാൽ വില കൂട്ടിയാലും തങ്ങളുടെ പ്രീമിയം ഉപഭോക്താക്കൾ കൂടെനിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആപ്പിൾ.

## Article Content

ന്യൂയോർക്ക്:**[** ആപ്പിളിന്റെ വരാനിരിക്കുന്ന മോഡലായ ഐഫോൺ 18 പ്രോയുടെ വിലയിൽ വൻ വർദ്ധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. മുൻ മോഡലുകളെ അപേക്ഷിച്ച് 300 ഡോളറോളം (ഏകദേശം 25,000 രൂപ മുതൽ 30,000 രൂപ വരെ) വർദ്ധിച്ച്, പ്രാരംഭ വില 1,399 ഡോളർ (ഏകദേശം 1,32,375 രൂപ) വരെ ഉയർന്നേക്കുമെന്നാണ് സൂചന. എന്നാൽ വില കൂട്ടിയാലും തങ്ങളുടെ പ്രീമിയം ഉപഭോക്താക്കൾ കൂടെനിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആപ്പിൾ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഡാറ്റാ സെന്ററുകളിൽ നിന്നുള്ള വൻ ഡിമാൻഡ് കാരണം ആഗോള വിപണിയിൽ മെമ്മറി ചിപ്പുകൾക്ക് കടുത്ത ക്ഷാമവും വിലക്കയറ്റവുമുണ്ട്. ചിപ്പുകളുടെ ഉയർന്ന ചെലവ് കമ്പനിയെ ബാധിക്കുന്നുണ്ടെന്ന് ആപ്പിൾ സിഇഒ ടിം കുക്കും അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഐഫോൺ 18 പ്രോയിൽ ഉൾപ്പെടുത്തുന്ന പുതിയ 'വേരിയബിൾ അപർച്ചർ ക്യാമറ' സിസ്റ്റത്തിന് പഴയതിനേക്കാൾ 50 ശതമാനത്തോളം അധികം ചെലവ് വരുമെന്ന് പ്രമുഖ അനലിസ്റ്റ് മിങ്-ചി കുവോ വ്യക്തമാക്കുന്നു.

വരുന്ന സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ, 18 പ്രോ മാക്സ് മോഡലുകൾക്കൊപ്പം ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്‌ഫോണും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൽക്കാലികമായി 'ഐഫോൺ അൾട്രാ' എന്ന് വിശേഷിപ്പിക്കുന്ന ഈ ഫോൾഡബിൾ ഫോണിന് 2,000 ഡോളറിലധികം (ഏകദേശം 1,65,000 രൂപയ്ക്ക് മുകളിൽ) വിലവരുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സ്മാർട്ട്‌ഫോണായി മാറും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367824/reports-suggest-a-huge-price-increase-for-the-iphone-18-pro)