---
title: "കഴിഞ്ഞ സർക്കാരിന് തിരിച്ചടി...!  ദുരിതാശ്വാസ നിധി വകമാറ്റി; സിഎജി റിപ്പോർട്ടിൽ ധന മാനേജ്മെന്റിലെ പാളിച്ചകൾ പുറത്ത്"
english_title: "Relief fund diverted; CAG report reveals lapses in financial management"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367807/relief-fund-diverted-cag-report-reveals-lapses-in-financial-management-"
published_at: "2026-06-23T13:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a37c66b60d_pinarai.jpg"
keywords: ["CAG Report", "Financial Management", "LDF Government", "Relief Fund"]
---

# കഴിഞ്ഞ സർക്കാരിന് തിരിച്ചടി...!  ദുരിതാശ്വാസ നിധി വകമാറ്റി; സിഎജി റിപ്പോർട്ടിൽ ധന മാനേജ്മെന്റിലെ പാളിച്ചകൾ പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: ** കഴിഞ്ഞ സർക്കാരിന്‍റെ ധന മാനേജ്മെന്‍റിൽ പാളിച്ച ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട് . ദുരിതാശ്വാസ നിധിയിൽ നിന്ന് 262 .06 കോടി സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റിയതായി കണ്ടെത്തൽ . റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനാണ് വകമാറ്റിയത് . കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യതയും റിപ്പോർട്ടിൽ പറയുന്നു .

## Article Content

**തിരുവനന്തപുരം: ** കഴിഞ്ഞ സർക്കാരിന്‍റെ ധന മാനേജ്മെന്‍റിൽ പാളിച്ച ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട് . ദുരിതാശ്വാസ നിധിയിൽ നിന്ന് 262 .06 കോടി സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റിയതായി കണ്ടെത്തൽ . റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനാണ് വകമാറ്റിയത് . കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യതയും റിപ്പോർട്ടിൽ പറയുന്നു .

ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎജി റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഓഫ് ബജറ്റ് കടബാധ്യത 39230 കോടി രൂപയാണ്. സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണെന്നും തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടിയുണ്ടെന്നുമാണ് സിഎജി വിശദമാക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റലുണ്ടായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367807/relief-fund-diverted-cag-report-reveals-lapses-in-financial-management-)