---
title: "റെയ്‌നയുടെയും ഹർഭജന്റെയും മൂന്നാം നമ്പർ ജേഴ്‌സിയിൽ വൈഭവ്; ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ് 15കാരൻ"
english_title: "Vaibhav Suryavanshi wears the Indian jersey at the age of 15"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367791/vaibhav-suryavanshi-wears-the-indian-jersey-at-the-age-of-15"
published_at: "2026-06-23T12:03:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a29ab37798_vybhav.jpg"
keywords: ["Latest News", "Sports News", "Vaibhav Suryavanshi", "Indian jursey"]
---

# റെയ്‌നയുടെയും ഹർഭജന്റെയും മൂന്നാം നമ്പർ ജേഴ്‌സിയിൽ വൈഭവ്; ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ് 15കാരൻ

> **Lead Summary:** **മുംബൈ: [** വെറും 15-ാം വയസ്സിൽ ഇന്ത്യൻ സീനിയർ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വിസ്മയമായി മാറിയ വൈഭവ് സൂര്യവംശിക്ക് തന്‍റെ കന്നി ടീം ഇന്ത്യ ജേഴ്‌സി കൈമാറി ബിസിസിഐ.

## Article Content

**മുംബൈ: [** വെറും 15-ാം വയസ്സിൽ ഇന്ത്യൻ സീനിയർ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വിസ്മയമായി മാറിയ വൈഭവ് സൂര്യവംശിക്ക് തന്‍റെ കന്നി ടീം ഇന്ത്യ ജേഴ്‌സി കൈമാറി ബിസിസിഐ.

ഇന്ത്യൻ നീലക്കുപ്പായം ആദ്യമായി കൈകളിൽ വാങ്ങിയപ്പോൾ വികാരമടക്കാനാവാതെ നിന്ന വൈഭവിന്റെ ദൃശ്യങ്ങൾ ബിസിസിഐ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ക്രിക്കറ്റ് ലോകം നെഞ്ചിലേറ്റിയ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഐപിഎല്ലിലെ തകർപ്പൻ പ്രകടനമാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെ ഈ കൗമാരതാരത്തിലേക്ക് എത്തിച്ചത്.

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിലാണ് വൈഭവ് ഇടംപിടിച്ചിരിക്കുന്നത്. അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി, ടീമിന്‍റെ പ്രശസ്ത ത്രോഡൗൺ സ്പെഷ്യലിസ്റ്റ് രഘുവാണ് വൈഭവിന് ജേഴ്‌സി സമ്മാനിച്ചത്.

**ഇതിഹാസങ്ങളുടെ 'നമ്പർ 3' ജേഴ്‌സി**

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സുരേഷ് റെയ്‌നയും ഹർഭജൻ സിംഗും കരിയറിൽ അണിഞ്ഞു തിളങ്ങിയ 'നമ്പർ 3' (മൂന്നാം നമ്പർ) ജേഴ്‌സിയാണ് ബിസിസിഐ വൈഭവിന് നൽകിയിരിക്കുന്നത്. ആ അമൂല്യ നിമിഷത്തെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ:

> "ആദ്യമായി ജേഴ്‌സി കണ്ടപ്പോൾ തോന്നിയ വികാരം വാക്കുകൾക്ക് അതീതമാണ്. ആദ്യമായി ബാറ്റ് കൈയിലെടുത്ത നാൾ മുതൽ ഞാൻ സ്വപ്നം കണ്ടത് ഈ നിമിഷമാണ്.

> ഹോട്ടൽ മുറിയിലേക്ക് ജേഴ്‌സി എത്തിയപ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് പോലും എനിക്കറിയില്ലായിരുന്നു. ആ കുപ്പായം കണ്ട നിമിഷം മുതൽ എന്റെ മുഖത്തെ ചിരി മാഞ്ഞിട്ടില്ല."

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367791/vaibhav-suryavanshi-wears-the-indian-jersey-at-the-age-of-15)