---
title: "ഇതിൽ പരം എന്തുവേണം.....! താത്കാലിക നിരോധനത്തിന് വിരാമം; ഇന്ത്യയിൽ ടെലഗ്രാം സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു"
english_title: "Telegram services partially restored in India"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367778/telegram-services-partially-restored-in-india"
published_at: "2026-06-23T11:24:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a1fe401518_telegram.jpg"
keywords: ["Telegram", "NEET-UG re-examination", "Central Government", "Ban", "Google Play Store"]
---

# ഇതിൽ പരം എന്തുവേണം.....! താത്കാലിക നിരോധനത്തിന് വിരാമം; ഇന്ത്യയിൽ ടെലഗ്രാം സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു

> **Lead Summary:** **ന്യൂഡല്‍ഹി: ** ഇന്ത്യയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക നിരോധനത്തിന് ശേഷം ടെലഗ്രാം മെസ്സേജിംഗ് ആപ്പിന്റെ സേവനങ്ങൾ പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചു തുടങ്ങി. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഇപ്പോൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും തടസ്സമില്ലാതെ സാധിക്കുന്നുണ്ട്.

## Article Content

**ന്യൂഡല്‍ഹി: ** ഇന്ത്യയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക നിരോധനത്തിന് ശേഷം ടെലഗ്രാം മെസ്സേജിംഗ് ആപ്പിന്റെ സേവനങ്ങൾ പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചു തുടങ്ങി. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഇപ്പോൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും തടസ്സമില്ലാതെ സാധിക്കുന്നുണ്ട്.

എന്നാല്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇന്ന് രാവിലെ 11 മണി വരെ ആപ്പ് പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നീറ്റ്-യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം നീക്കണമെന്ന ടെലിഗ്രാമിന്റെ ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് രാജ്യത്ത് ആപ്പിന് വിലക്ക് വീണത്.

ജൂൺ 16 മുതൽ ജൂൺ 22 വരെയായിരുന്നു ഈ കർശന നിയന്ത്രണങ്ങൾ നിലനിന്നിരുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സർക്കാരിന്റെ അധികാര പരിധികൾ എന്നിവയെച്ചൊല്ലി വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഈ നിരോധനം രാജ്യത്ത് വഴിതുറന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367778/telegram-services-partially-restored-in-india)