---
title: "വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്;ആശങ്ക രേഖപ്പെടുത്തി സാദിഖലി ശിഹാബ് തങ്ങൾ"
english_title: "Tax exemption on low-strength liquor; Sadiqali Thangal expresses concern"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367736/tax-exemption-on-low-strength-liquor-sadiqali-thangal-expresses-concern"
published_at: "2026-06-23T09:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a047643166_sdfvdfv.jpg"
keywords: ["latest news", "Sadiqali Thangal", "low-strength liquor", "concern"]
---

# വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്;ആശങ്ക രേഖപ്പെടുത്തി സാദിഖലി ശിഹാബ് തങ്ങൾ

> **Lead Summary:** മലപ്പുറം: **[** സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സർക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ 'ഓപ്പറേഷൻ തൂഫാനെ' പിന്തുണച്ച് ലീഗ് മുഖപത്രം 'ചന്ദ്രിക'യിലും സമസ്തയുടെ മുഖപത്രം 'സുപ്രഭാത'ത്തിലും എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ വിയോജിപ്പ് വ്യക്തമാക്കിയത്.

## Article Content

മലപ്പുറം: **[** സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സർക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ 'ഓപ്പറേഷൻ തൂഫാനെ' പിന്തുണച്ച് ലീഗ് മുഖപത്രം 'ചന്ദ്രിക'യിലും സമസ്തയുടെ മുഖപത്രം 'സുപ്രഭാത'ത്തിലും എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ വിയോജിപ്പ് വ്യക്തമാക്കിയത്.

'പിറക്കട്ടെ ലഹരിമുക്ത ഗ്രാമങ്ങൾ' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ, ലഹരിവിരുദ്ധ ക്യാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം തന്നെ ബജറ്റിലെ നികുതി ഇളവ് സൃഷ്ടിക്കുന്ന ആശങ്കകൾ സർക്കാർ ദൂരീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത കൂടുന്നത് വലിയ തോതിലുള്ള മദ്യവ്യാപനത്തിന് വഴിയൊരുക്കുമെന്ന ക്രൈസ്തവ സഭകളുടെയും മദ്യവിരുദ്ധ സംഘടനകളുടെയും ആശങ്കകളെ തങ്ങൾ അടിവരയിട്ട് ശരിവെക്കുന്നു.

കഴിഞ്ഞ ദിവസം ചേർന്ന ലീഗ് നിയമസഭാ കക്ഷി യോഗത്തിലും സർക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. വരാനിരിക്കുന്ന യുഡിഎഫ് യോഗത്തിൽ ഈ വിഷയം ശക്തമായി ഉന്നയിക്കാൻ പാർട്ടി തീരുമാനിച്ചിരിക്കെയാണ് തങ്ങൾ തന്നെ നേരിട്ട് നിലപാട് വ്യക്തമാക്കിയത്. സർക്കാരിന്റെ നല്ല മുൻകൈകളെ പിന്തുണയ്ക്കുമ്പോൾ തന്നെ, മദ്യവ്യാപനത്തിന് കാരണമാകുന്ന തീരുമാനങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് ഇതിലൂടെ ലീഗ് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367736/tax-exemption-on-low-strength-liquor-sadiqali-thangal-expresses-concern)