---
title: "വീണ്ടും കാട്ടാന ആക്രമണം; തേക്കിൻ തോട്ടത്തിൽ വിറക് എടുക്കാൻ പോയ ആദിവാസി ഊരുമൂപ്പന് ഗുരുതര പരിക്ക്"
english_title: "Another wild elephant attack in Thrissur, tribal elder seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367700/another-wild-elephant-attack-in-thrissur-tribal-elder-seriously-injured"
published_at: "2026-06-22T22:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a35022a01cc3_ELEPHANT.jpg"
keywords: ["Latest News", "Wild Elephant Attack", "Thrissur"]
---

# വീണ്ടും കാട്ടാന ആക്രമണം; തേക്കിൻ തോട്ടത്തിൽ വിറക് എടുക്കാൻ പോയ ആദിവാസി ഊരുമൂപ്പന് ഗുരുതര പരിക്ക്

> **Lead Summary:** **തൃശൂർ: **പാലപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ഊരുമൂപ്പന് പരിക്ക്. നടാംപാടം കള്ളിചിത്ര ഉന്നതിയിലെ ഗോപാലനാണ് പരിക്കേറ്റത്. തേക്കിൻ തോട്ടത്തിൽ വിറക് എടുക്കാൻ പോയപ്പഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഗോപാലൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

**തൃശൂർ: **പാലപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ഊരുമൂപ്പന് പരിക്ക്. നടാംപാടം കള്ളിചിത്ര ഉന്നതിയിലെ ഗോപാലനാണ് പരിക്കേറ്റത്. തേക്കിൻ തോട്ടത്തിൽ വിറക് എടുക്കാൻ പോയപ്പഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഗോപാലൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം അതിരപ്പിള്ളി വെറ്റിലപാറ വഞ്ചിക്കടവ് റോഡിൽ കാട്ടാനയാക്രമണം. ഞായറാഴ്ചയോടെയായിരുന്നു സംഭവം. ഇടയാലത്ത്പറമ്പിൽ മധുവിന്റെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ബന്ധുക്കൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

മധുവിന്റെ മകന്റെ വിവാഹചടങ്ങിന് എത്തിയതായിരുന്നു സംഘം. കാട്ടാനയുടെ വരവ് കണ്ട് ആളുകൾ ചിതറിയോടി. ഓട്ടത്തിൽ മൂന്നുരപേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

ആളുകളെ ഓടിച്ച ശേഷം കാട്ടാന നേരെ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന മകൻ മിഥുന്റെ ബൈക്കിന് നേരെ തിരിഞ്ഞു. ആളുകൾ വേഗത്തിൽ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

അടുത്തിടെയായി അതിരപ്പിള്ളിയിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവനും നഷ്ടപ്പെട്ടിരുന്നു. പ്രദേശത്തെ കൃഷിയിടങ്ങളും മറ്റും കാട്ടാനകൾ നശിപ്പിക്കുന്നതും പതിവ് കാഴ്ചയാവുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367700/another-wild-elephant-attack-in-thrissur-tribal-elder-seriously-injured)