---
title: "ക്രൂരതയ്ക്ക് പിന്നിൽ ടീച്ചറുടെ മകൻ; അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം, ഇരുപതുകാരൻ പിടിയിൽ"
english_title: " 20-year-old man was arrested for sexually assaulting a three-and-a-half-year-old girl in an Anganwadi."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367680/20-year-old-man-was-arrested-for-sexually-assaulting-a-three-and-a-half-year-old-girl-in-an-anganwadi"
published_at: "2026-06-22T20:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3948ff864a2_kochi.jpg"
keywords: ["Latest News", "Kochi Sexually Assault", "Anganwadi Child Abuse"]
---

# ക്രൂരതയ്ക്ക് പിന്നിൽ ടീച്ചറുടെ മകൻ; അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം, ഇരുപതുകാരൻ പിടിയിൽ

> **Lead Summary:** **എറണാകുളം: **കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതി പിടിയില്‍. കൊച്ചി എളമക്കര സ്വദേശിയായ കാശിനാഥ് ആണ് പിടിയിലായത്.

## Article Content

**എറണാകുളം: **കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതി പിടിയില്‍. കൊച്ചി എളമക്കര സ്വദേശിയായ കാശിനാഥ് ആണ് പിടിയിലായത്.

കുട്ടി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് ഇയാൾ. ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പ്രതിയെ എളമക്കര പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു സംഭവം നടന്നത്. കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.

അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പിന്നാലെയുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് കുഞ്ഞ് അമ്മയോട് പറഞ്ഞത്. തുടർന്ന് മാതാപിതാക്കള്‍ വിവരം തിരക്കിയതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ സിഡബ്ല്യുസിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367680/20-year-old-man-was-arrested-for-sexually-assaulting-a-three-and-a-half-year-old-girl-in-an-anganwadi)