---
title: "മൊബൈൽ വാങ്ങാൻ വന്നതാണോ? കൂരാച്ചുണ്ടിൽ മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയ്ക്കുള്ളിൽ ചുരുണ്ടുകൂടി പെരുമ്പാമ്പ്; നാട്ടുകാർ പിടികൂടി"
english_title: "A python curled up inside a glass cabinet of a mobile shop in Koorachund; locals catch it"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367677/a-python-curled-up-inside-a-glass-cabinet-of-a-mobile-shop-in-koorachund-locals-catch-it"
published_at: "2026-06-22T19:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3941e893f02_koorachund.jpg"
keywords: ["Latest News", "Python", "Koorachund Mobile Shop"]
---

# മൊബൈൽ വാങ്ങാൻ വന്നതാണോ? കൂരാച്ചുണ്ടിൽ മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയ്ക്കുള്ളിൽ ചുരുണ്ടുകൂടി പെരുമ്പാമ്പ്; നാട്ടുകാർ പിടികൂടി

> **Lead Summary:** കോഴിക്കോട് : കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ പ്രവർത്തിക്കുന്ന 'ഓക്‌സോൺ' മൊബൈൽ ഷോപ്പിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.

## Article Content

കോഴിക്കോട് : കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ പ്രവർത്തിക്കുന്ന 'ഓക്‌സോൺ' മൊബൈൽ ഷോപ്പിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.

കടയുടമയായ ഷാമിർ കടയിലെത്തിയ കസ്റ്റമർക്ക് ബില്ല് നൽകിക്കൊണ്ടിരുന്ന സമയത്താണ് ചില്ല് അലമാരയ്ക്കുള്ളിൽ എന്തോ അനങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷ്മമായി നോക്കിയപ്പോഴാണ് അലമാരയ്ക്കുള്ളിൽ പെരുമ്പാമ്പ് ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടത്.

മൊബൈൽ കടയ്ക്കുള്ളിൽ പെരുമ്പാമ്പിനെ കണ്ടതോടെ കടയുടമയും കസ്റ്റമറും വനംവകുപ്പിനെ വിവരമറിയിച്ചു. ഇതിനിടെന്ന് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. തുടർന്ന് നാട്ടുകാർ ഒത്തുചേർന്ന് സുരക്ഷിതമായി പാമ്പിനെ പിടികൂടുകയായിരുന്നു.

അതിനുശേഷം കക്കയം ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയും, സ്ഥലത്തെത്തിയ കക്കയം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നാട്ടുകാർ ചേർന്ന് പെരുമ്പാമ്പിനെ സുരക്ഷിതമായി കൈമാറുകയും ചെയ്തു. തിരക്കേറിയ മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയ്ക്കുള്ളിൽ പെരുമ്പാമ്പ് കയറിക്കൂടിയത് പ്രദേശത്ത് വലിയ കൗതുകത്തിന് കാരണമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367677/a-python-curled-up-inside-a-glass-cabinet-of-a-mobile-shop-in-koorachund-locals-catch-it)