---
title: "പന്ത് കൊണ്ടതിന് ഇത്രയും ക്രൂരതയോ? കർണാടകയിൽ കുട്ടികളെ സ്കൂൾ ജനാലയിൽ കെട്ടിയിട്ട് ചെരിപ്പുകൊണ്ട് അടിച്ചു, പരാതി "
english_title: "Two children tied to a school window and beaten for accidentally hitting a woman with a ball during a game"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367676/two-children-tied-to-a-school-window-and-beaten-for-accidentally-hitting-a-woman-with-a-ball-during-a-game"
published_at: "2026-06-22T19:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a393d22702a7_KARNADAKA.jpg"
keywords: ["Latest News", "Beaten Case", "Karnadaka"]
---

# പന്ത് കൊണ്ടതിന് ഇത്രയും ക്രൂരതയോ? കർണാടകയിൽ കുട്ടികളെ സ്കൂൾ ജനാലയിൽ കെട്ടിയിട്ട് ചെരിപ്പുകൊണ്ട് അടിച്ചു, പരാതി 

> **Lead Summary:** **ബംഗളൂരു: ** കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന രണ്ട് കുട്ടികളെ സ്കൂൾ ജനാലയിൽ കെട്ടിയിട്ട് മർദ്ദിച്ചു. കളിക്കിടെ അടിച്ച പന്ത് അബദ്ധത്തിൽ ഒരു സ്ത്രീയുടെ ദേഹത്ത് തട്ടിയതിനെ തുടർന്നായിരുന്നു കുട്ടികൾക്കെതിരായ അതിക്രമം.

## Article Content

**ബംഗളൂരു: ** കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന രണ്ട് കുട്ടികളെ സ്കൂൾ ജനാലയിൽ കെട്ടിയിട്ട് മർദ്ദിച്ചു. കളിക്കിടെ അടിച്ച പന്ത് അബദ്ധത്തിൽ ഒരു സ്ത്രീയുടെ ദേഹത്ത് തട്ടിയതിനെ തുടർന്നായിരുന്നു കുട്ടികൾക്കെതിരായ അതിക്രമം.

14 വയസുകാരൻ ഉൾപ്പെടെ രണ്ട് കുട്ടികളെയാണ് ഞായറാഴ്ച സ്കൂൾ ജനാലകളിൽ കെട്ടിയിട്ട് ചെരിപ്പുകളും മറ്റും ഉപയോഗിച്ച് മർദിച്ചത്. കുട്ടികളെ സ്കൂളിന്റെ ജനാലയിൽ കയർ ഉപയോഗിച്ച് കൈ കെട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തുടർന്ന് അക്രമ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

സ്ത്രീയുടെ ദേഹത്ത് പന്ത് തട്ടിയെന്ന കാരണത്തിലാണ് സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന രണ്ട് ആൺ കുട്ടികളെ ചെരിപ്പുകൾ ഉപയോഗിച്ചും കൈ ഉപയോഗിച്ചും മർദിച്ചത്. തുടർന്ന് ജനാലയിൽ കെട്ടിയിട്ടും കുട്ടികളെ മർദിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് രേണുക ശരണർ, ബസവരാജ് ശരണർ, അഭി ലമാനി എന്നീ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബാലാവകാശ പ്രവർത്തകരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367676/two-children-tied-to-a-school-window-and-beaten-for-accidentally-hitting-a-woman-with-a-ball-during-a-game)