---
title: "തേങ്ങാപ്പാൽ ഇല്ലാതെ കിണ്ണത്തപ്പം ഉണ്ടാക്കിയിട്ടുണ്ടോ? ഈ എളുപ്പവഴി ഒന്ന് പരീക്ഷിച്ച് നോക്കൂ"
english_title: "Kinnathappam, Soft Kinnathappam Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367668/kinnathappam-soft-kinnathappam-recipe"
published_at: "2026-06-22T17:53:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3929f22438f_Kinnathappam,_Soft_Kinnathappam_Recipe.jpg"
keywords: ["Cookery", "Kinnathappam", "Easy Kinnathappam Recipe", "Snacks Recipe"]
---

# തേങ്ങാപ്പാൽ ഇല്ലാതെ കിണ്ണത്തപ്പം ഉണ്ടാക്കിയിട്ടുണ്ടോ? ഈ എളുപ്പവഴി ഒന്ന് പരീക്ഷിച്ച് നോക്കൂ

> **Lead Summary:** നമ്മുടെ നാടൻ പലഹാരങ്ങളിൽ ഭൂരിഭാഗം പേർക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ് കിണ്ണത്തപ്പം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ഇത് തയ്യാറാക്കാറുള്ളത്. സാധാരണയായി വറുത്ത അരിപ്പൊടിയോ പച്ചരി കുതിർത്ത് അരച്ചതോ ആയ മാവിലേക്ക് തേങ്ങാപ്പാലും പഞ്ചസാരയും ചേർത്താണ് ഈ പരമ്പരാഗത വിഭവം ഉണ്ടാക്കുന്നത്. എന്നാൽ, ആ പഴയ രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പഞ്ഞിപോലെ സോഫ്റ്റായ കിണ്ണത്തപ്പം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കിയാലോ?

## Article Content

നമ്മുടെ നാടൻ പലഹാരങ്ങളിൽ ഭൂരിഭാഗം പേർക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ് കിണ്ണത്തപ്പം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ഇത് തയ്യാറാക്കാറുള്ളത്. സാധാരണയായി വറുത്ത അരിപ്പൊടിയോ പച്ചരി കുതിർത്ത് അരച്ചതോ ആയ മാവിലേക്ക് തേങ്ങാപ്പാലും പഞ്ചസാരയും ചേർത്താണ് ഈ പരമ്പരാഗത വിഭവം ഉണ്ടാക്കുന്നത്. എന്നാൽ, ആ പഴയ രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പഞ്ഞിപോലെ സോഫ്റ്റായ കിണ്ണത്തപ്പം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കിയാലോ?

ചേരുവകൾ:

വറുത്ത അരിപ്പൊടി - 1 കപ്പ്

ചൂട് പാൽ - 2 കപ്പ്

ചൂട് വെള്ളം - ½ കപ്പ്

പഞ്ചസാര - ¾ കപ്പ്

ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ

ഉപ്പ് - ¼ ടീസ്പൂൺ

ജീരകം - വിതറുന്നതിന്

തയാറാക്കുന്ന വിധം

അരിപ്പൊടി ഒന്നു രണ്ടു മിനിറ്റ് വറുത്തെടുക്കാം. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ചെറുതായി ചൂടാറി കഴിഞ്ഞാൽ ചൂട് പാലും വെള്ളവും ഒഴിച്ച് കട്ടകൾ ഒന്നുമില്ലാതെ യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവയും ചേർത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇനി ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് മൂടിവെച്ച് അരമണിക്കൂർ മാറ്റിവയ്ക്കാം. കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ വെളിച്ചെണ്ണ തടവി മാവ് നല്ലതുപോലെ ഇളക്കി പാത്രത്തിലേക്ക് കോരിയൊഴിച്ച് മുകളിൽ ജീരകം വിതറി 10 മുതൽ 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കാം. നന്നായി ചൂടാറിയ ശേഷം മുറിച്ച് ഉപയോഗിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367668/kinnathappam-soft-kinnathappam-recipe)