---
title: "ഹരിയാനയിൽ വൻ ഏറ്റുമുട്ടൽ; കുപ്രസിദ്ധ കുറ്റവാളി വെടിയേറ്റു മരിച്ചു"
english_title: "Criminal shot dead in Haryana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367666/criminal-shot-dead-in-haryana"
published_at: "2026-06-22T17:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3928a1a9649_GTRHRTYH.jpg"
keywords: ["LATEST NEWS", "shot dead", "Haryana", "Criminal"]
---

# ഹരിയാനയിൽ വൻ ഏറ്റുമുട്ടൽ; കുപ്രസിദ്ധ കുറ്റവാളി വെടിയേറ്റു മരിച്ചു

> **Lead Summary:** ഹരിയാന: **[**ഹരിയാന പൊലീസുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ കുപ്രസിദ്ധ കുറ്റവാളി ഗോപാൽ സോണിപത് കൊല്ലപ്പെട്ടു. ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയും രണ്ട് കൊലക്കേസുകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളുമാണ് ഗോപാൽ. പൊലീസുമായി ഉണ്ടായ വെടിവെയ്പ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു ഹെഡ് കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ വലയിലാക്കാനുള്ള ഓപ്പറേഷൻ ആസൂത്രണം ചെയ്തതെന്ന് സോണിപത് പൊലീസ് കമ്മീഷണർ മമത സിംഗ് അറിയിച്ചു.

## Article Content

ഹരിയാന: **[**ഹരിയാന പൊലീസുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ കുപ്രസിദ്ധ കുറ്റവാളി ഗോപാൽ സോണിപത് കൊല്ലപ്പെട്ടു. ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയും രണ്ട് കൊലക്കേസുകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളുമാണ് ഗോപാൽ. പൊലീസുമായി ഉണ്ടായ വെടിവെയ്പ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു ഹെഡ് കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ വലയിലാക്കാനുള്ള ഓപ്പറേഷൻ ആസൂത്രണം ചെയ്തതെന്ന് സോണിപത് പൊലീസ് കമ്മീഷണർ മമത സിംഗ് അറിയിച്ചു.

ഒളിത്താവളത്തിൽ വെച്ച് പൊലീസിനെ കണ്ടയുടൻ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസിന് നേരെ വെടിയുതിർക്കുകയുമായിരുന്നു.  പ്രതി ഉതിർത്ത വെടിയുണ്ടകളിൽ രണ്ടെണ്ണം പൊലീസ് വാഹനത്തിലും ഒരെണ്ണം ഹെഡ് കോൺസ്റ്റബിൾ ദേവേന്ദ്രന്റെ കയ്യിലും തുളച്ചുകയറി.

 തുടർന്ന് സ്വയം രക്ഷയ്ക്കായി പൊലീസ് തിരിച്ചു വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ പ്രതിയെ ഉടൻ തന്നെ ഖാൻപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ ഹെഡ് കോൺസ്റ്റബിളിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.

സോണിപത് ജില്ലയിലെ അതായൽ ഗ്രാമവാസിയായ ഗോപാൽ ഒരു സ്ഥിരം അക്രമകാരിയായിരുന്നു. 2016-ൽ ഗനൗർ മേഖലയിൽ നടന്ന കൊലപാതകക്കേസിലടക്കം ഇയാൾക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ 70 ദിവസത്തെ പരോളിൽ ഇറങ്ങിയ ഇയാൾ, ആ കാലയളവിലും മറ്റ് നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു.  പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കീഴടങ്ങാതെ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഒടുവിൽ പൊലീസ് ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367666/criminal-shot-dead-in-haryana)