---
title: "വീട്ടിലൊരു ആടലോടകം ഉണ്ടോ? ചുമയും കഫക്കെട്ടും പമ്പാകടക്കും; അറിയാം മറ്റ് ഔഷധഗുണങ്ങളും!"
english_title: "Adalodakam, Benefits,Direction for use"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367665/adalodakam-benefitsdirection-for-use"
published_at: "2026-06-22T17:45:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3927eb48942_Adalodakam.jpg"
keywords: ["Health", "Adalodakam", "Health Tips"]
---

# വീട്ടിലൊരു ആടലോടകം ഉണ്ടോ? ചുമയും കഫക്കെട്ടും പമ്പാകടക്കും; അറിയാം മറ്റ് ഔഷധഗുണങ്ങളും!

> **Lead Summary:** ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് ആടലോടകം. ഇതിന്റെ ഇല, പൂവ്, വേര്, വിത്ത് തുടങ്ങി ചെടി മുഴുവനായും ഔഷധയോഗ്യമാണ്. നിരവധി രോഗങ്ങൾക്കുള്ള പ്രതിവിധിയായി പരമ്പരാഗതമായി ആടലോടകം ഉപയോഗിച്ചുവരുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഈ കുറ്റിച്ചെടി തണ്ടുകൾ മുറിച്ചുനട്ടാണ് വളർത്തുന്നത്. വീട്ടാവശ്യത്തിന് ഒന്നോ രണ്ടോ ചെടി വളർത്തുന്നത് വളരെ നല്ലതാണ്. മാത്രമല്ല, ഇതൊരു മികച്ച ജൈവകീടനാശിനി കൂടിയാണ്.

## Article Content

ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് ആടലോടകം. ഇതിന്റെ ഇല, പൂവ്, വേര്, വിത്ത് തുടങ്ങി ചെടി മുഴുവനായും ഔഷധയോഗ്യമാണ്. നിരവധി രോഗങ്ങൾക്കുള്ള പ്രതിവിധിയായി പരമ്പരാഗതമായി ആടലോടകം ഉപയോഗിച്ചുവരുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഈ കുറ്റിച്ചെടി തണ്ടുകൾ മുറിച്ചുനട്ടാണ് വളർത്തുന്നത്. വീട്ടാവശ്യത്തിന് ഒന്നോ രണ്ടോ ചെടി വളർത്തുന്നത് വളരെ നല്ലതാണ്. മാത്രമല്ല, ഇതൊരു മികച്ച ജൈവകീടനാശിനി കൂടിയാണ്.

പ്രധാന ഔഷധഗുണങ്ങൾ:

കഫക്കെട്ടിന്: ആടലോടകത്തിന്റെ ഇലയുടെ നീര്, ഇഞ്ചിനീരും തേനും ചേർത്ത് കഴിക്കുന്നത് കഫക്കെട്ട് പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കും.

ചുമയ്ക്ക്: ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് കഠിനമായ ചുമയ്ക്ക് ഉത്തമ പ്രതിവിധിയാണ്.

അമിത ആർത്തവരക്തസ്രാവം തടയാൻ: ആർത്തവസമയത്ത് അമിതമായി രക്തം പോകുന്നത് തടയാൻ 15 മില്ലി ആടലോടകത്തില നീരിൽ 15 ഗ്രാം ശർക്കര ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

രക്തപിത്തത്തിന്: ആടലോടകത്തിന്റെ നീരും ചന്ദനവും ഒന്നിച്ച് അരച്ച് രാവിലെയും വൈകുന്നേരവും പതിവായി കഴിച്ചാൽ രക്തപിത്തം ശമിക്കും.

ശ്വാസകോശ രോഗങ്ങൾക്ക്: ആസ്ത്മ, ശ്വാസംമുട്ടൽ തുടങ്ങിയ രോഗങ്ങളുടെ അസ്വസ്ഥതകൾ കുറയ്ക്കാൻ ഇതിന്റെ ഇലകൾ ആയുർവേദ പുകയ്ക്കായി (ഔഷധപ്പുക) ഉപയോഗിക്കാറുണ്ട്.

ഫംഗസ് ബാധ തടയാൻ: ആടലോടകത്തിന്റെ ഇലകൾ ഉപയോഗിച്ച് വിത്തുകളും പഴങ്ങളും പൊതിഞ്ഞു സൂക്ഷിച്ചാൽ ഫംഗസ് ബാധയേൽക്കാതെ ദീർഘകാലം ഇരിക്കാൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367665/adalodakam-benefitsdirection-for-use)