---
title: "കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ വ്യാജ പ്രചാരണം; എ.എ റഹീമിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്"
english_title: "Fake propaganda against AA Rahimim in Kafir screenshot case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367663/fake-propaganda-against-aa-rahimim-in-kafir-screenshot-case"
published_at: "2026-06-22T17:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db095c63645_rahim.jpg"
keywords: ["LATEST NEWS", "Kafir screenshot case", "AA Rahimim", "Fake propaganda"]
---

# കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ വ്യാജ പ്രചാരണം; എ.എ റഹീമിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

> **Lead Summary:** തിരുവനന്തപുരം: **[** വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച 'കാഫിർ സ്ക്രീൻഷോട്ട്' നിർമ്മാണത്തിന് പിന്നിൽ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയും എംപിയുമായ എ.എ റഹീമാണെന്ന് വ്യാജപ്രചാരണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് രണ്ട് ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെ കേസെടുത്തത്.

## Article Content

തിരുവനന്തപുരം: **[** വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച 'കാഫിർ സ്ക്രീൻഷോട്ട്' നിർമ്മാണത്തിന് പിന്നിൽ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയും എംപിയുമായ എ.എ റഹീമാണെന്ന് വ്യാജപ്രചാരണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് രണ്ട് ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെ കേസെടുത്തത്.

 'സാജൻ അൽഫോൻസ്', 'ആസ്റ്റിൻ ചെറുപുഴ' എന്നീ പേരുകളിലുള്ള ഫേസ്ബുക്ക് ഐഡികൾക്ക് എതിരെയാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ അക്കൗണ്ടുകളിലാണ് റഹീമിനെതിരായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള 192 (ലഹള ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കൽ), 339(4) എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ  തയാറാക്കിയിരിക്കുന്നത്.

എ.എ റഹീമിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് 'കാഫിർ സ്ക്രീൻഷോട്ട്' നിർമ്മിച്ചതെന്ന രീതിയിലായിരുന്നു ഈ അക്കൗണ്ടുകൾ വഴി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത്. പൊതുജനങ്ങൾക്കിടയിൽ പരസ്പരം ചേരിതിരിവ് സൃഷ്ടിക്കാനും ലഹള ഉണ്ടാക്കാനും ബോധപൂർവമായ ശ്രമമാണ് പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367663/fake-propaganda-against-aa-rahimim-in-kafir-screenshot-case)