---
title: "എന്താണ് ന്യൂമോണിയ: ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് , പ്രതിരോധ മാർഗ്ഗങ്ങളിലൂടെ സുരക്ഷിതരാകാം"
english_title: "Pneumonia, symptoms, and prevention methods"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367649/pneumonia-symptoms-and-prevention-methods"
published_at: "2026-06-22T17:01:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a391e9b0396b_NIMONIYA_2.jpg"
keywords: ["Health", "Pneumonia Awareness", "Pneumonia Symptoms", "Health Tips"]
---

# എന്താണ് ന്യൂമോണിയ: ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് , പ്രതിരോധ മാർഗ്ഗങ്ങളിലൂടെ സുരക്ഷിതരാകാം

> **Lead Summary:** **[ **ശ്വാസകോശത്തെ ബാധിക്കുന്ന ഒരു ഗുരുതരമായ അണുബാധയാണ് നിമോണിയ.ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലമാണ് സാധാരണയായി ഇത് പകരുന്നത്.

## Article Content

**[ **ശ്വാസകോശത്തെ ബാധിക്കുന്ന ഒരു ഗുരുതരമായ അണുബാധയാണ് നിമോണിയ.ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലമാണ് സാധാരണയായി ഇത് പകരുന്നത്.

ശ്വാസകോശത്തിലെ വായു അറകളിൽ പഴുപ്പും ദ്രവങ്ങളും നിറയുന്നത് മൂലം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നു.

ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങളും അത് തടയാനുള്ള പ്രതിരോധ മാർഗ്ഗങ്ങളുമാണ് താഴെ പറയുന്നത്.

**ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങൾ**

ശക്തമായ പനിയും വിറയലും അമിതമായി വിയർക്കുന്നതുമാണ് ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങൾ.

ഇതിനൊപ്പം പച്ചയോ മഞ്ഞയോ നിറത്തിലോ ചിലപ്പോൾ രക്തത്തിന്റെ അംശത്തോടുകൂടിയോ ഉള്ള കഫത്തോടുകൂടിയ കഠിനമായ ചുമയും അനുഭവപ്പെടാം.

വേഗത്തിൽ ശ്വാസമെടുക്കുക, ശ്വാസം മുട്ടൽ നേരിടുക തുടങ്ങിയ ശ്വാസതടസ്സങ്ങൾക്കൊപ്പം ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ നെഞ്ചിൽ കഠിനമായ വേദനയും ഉണ്ടായേക്കാം.

അമിതമായ ശരീരവേദന, കടുത്ത ക്ഷീണം, തളർച്ച, ആഹാരം കഴിക്കാൻ തോന്നാത്ത അവസ്ഥ, ഓക്കാനം, ഛർദ്ദി എന്നിവയും ഇതിന്റെ ഭാഗമായി വരാം.

കൂടാതെ 65 വയസ്സിന് മുകളിലുള്ള മുതിർന്ന ആളുകളിൽ ആശയക്കുഴപ്പം, ഓർമ്മക്കുറവ് തുടങ്ങിയ മാനസിക വ്യതിയാനങ്ങളും പ്രകടമാകാൻ സാധ്യതയുണ്ട്.

** ന്യൂമോണിയ തടയാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ** 

കൃത്യമായ മുൻകരുതലുകളിലൂടെയും രോഗപ്രതിരോധ കുത്തിവെയ്പ്പുകളിലൂടെയും ന്യൂമോണിയ വരാതെ സൂക്ഷിക്കാൻ സാധിക്കും.

കുട്ടികൾക്ക് നൽകുന്ന പി.സി.വി വാക്സിനും, മുതിർന്നവർക്കും പ്രമേഹം, ആസ്ത്മ പോലുള്ള മറ്റ് രോഗങ്ങളുള്ളവർക്കും നൽകുന്ന നിമോകോക്കൽ വാക്സിനുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വീകരിക്കുന്നതാണ് ഇതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം.

ഒപ്പം വർഷംതോറുമുള്ള ഇൻഫ്ലുവൻസ വാക്സിനും എടുക്കാവുന്നതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകി വ്യക്തിശുചിത്വം പാലിക്കുന്നതും, ശ്വാസകോശത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി നശിപ്പിക്കുന്ന പുകവലി പൂർണ്ണമായി ഒഴിവാക്കുന്നതും അണുബാധ തടയാൻ സഹായിക്കും.

പോഷകാഹാരം, കൃത്യമായ വ്യായാമം, ആവശ്യത്തിന് ഉറക്കം എന്നിവയിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചുമ, ജലദോഷം എന്നിവയുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം കുറയ്ക്കുകയും വേണം.

വിട്ടുമാറാത്ത ചുമയോ ശ്വാസതടസ്സമോ അനുഭവപ്പെട്ടാൽ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം ഡോക്ടറെ കണ്ട് ചെസ്റ്റ് എക്സ്-റേ ഉൾപ്പെടെയുള്ള കൃത്യമായ പരിശോധനകളും ചികിത്സയും തേടേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367649/pneumonia-symptoms-and-prevention-methods)