---
title: "ആന്ധ്രയിൽ ഭാര്യയെയും മക്കളെയും വിഷം നൽകി കൊന്ന് യുവാവ് ജീവനൊടുക്കി; മരണാനന്തര ചടങ്ങുകൾക്കായി എ ടി എം പിൻ നമ്പർ ടിവി സ്ക്രീനിൽ കുറിച്ചുവെച്ചു"
english_title: "Man kills wife and children, ends life in Andhra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367641/man-kills-wife-and-children-ends-life-in-andhra"
published_at: "2026-06-22T16:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39187e35e45_Man_kills_wife_and_children,_ends_life_in_Andhra.jpg"
keywords: ["Latest News", "Man Kills Wife and Children", "Suicide", "Andhra"]
---

# ആന്ധ്രയിൽ ഭാര്യയെയും മക്കളെയും വിഷം നൽകി കൊന്ന് യുവാവ് ജീവനൊടുക്കി; മരണാനന്തര ചടങ്ങുകൾക്കായി എ ടി എം പിൻ നമ്പർ ടിവി സ്ക്രീനിൽ കുറിച്ചുവെച്ചു

> **Lead Summary:** അമരാവതി: ആന്ധ്രാപ്രദേശിൽ ഭാര്യയെയും രണ്ട് മക്കളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ചിറ്റൂർ ജില്ലയിൽ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നിർമാണത്തൊഴിലാളിയായ ദാമു ആണ് ഭാര്യ നിർമല , മകൻ ദിലീപ്, മകൾ ശ്രീവിദ്യ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

## Article Content

അമരാവതി: ആന്ധ്രാപ്രദേശിൽ ഭാര്യയെയും രണ്ട് മക്കളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ചിറ്റൂർ ജില്ലയിൽ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നിർമാണത്തൊഴിലാളിയായ ദാമു ആണ് ഭാര്യ നിർമല , മകൻ ദിലീപ്, മകൾ ശ്രീവിദ്യ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

തങ്ങളുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനായുള്ള പണമെടുക്കാൻ എ.ടി.എം പിൻ നമ്പർ ഒരു കുറിപ്പിൽ എഴുതിവെച്ച ശേഷമാണ് ദാമു ജീവിതം അവസാനിപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കോ സാമ്പത്തിക പ്രതിസന്ധിയോ ആണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

നിർമ്മലയ്ക്ക് തലച്ചോറിൽ ഗുരുതരമായ രോ​ഗം ബാധിച്ചിരുന്നെന്നും നില വഷളായിരുന്നെന്നും പൊലീസ് പറയുന്നു. ഭാര്യയുടെ ചികിത്സയ്ക്കായി നിരവധി വിദ​ഗ്ധ ഡോക്ടർമാരെ സമീപിച്ചെങ്കിലും പൂർണമായ രോടമുക്തി ലഭിക്കുമെന്ന് ആർക്കും ഉറപ്പ് നൽകാനായില്ല. രോ​ഗം കാരണം ഭാര്യ കഷ്ടപ്പെടുന്നത് കാണാൻ കഴിയില്ലെന്നും ഭാര്യ മരിച്ചാൽ കുട്ടികൾക്ക് എന്ത് സംഭവിക്കുമെന്നുമുള്ള ആശങ്കയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന പൊലീസ് പറഞ്ഞു.

മക്കളും ഭാര്യയും കഴിച്ച ഭക്ഷണത്തിൽ വിഷം ചേർത്താണ് ദാമു കൃത്യം ചെയ്തത്. ശേഷം ദാമു ജീവനൊടുക്കുകയായിരുന്നു. പതിവുപോലെ വീട്ടുകാരെ പുറത്തുകാണാതായതോടെ അയൽക്കാർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ ടെലിവിഷൻ സ്ക്രീനിൽ ദാമു അവസാനം എഴുതിയ കുറിപ്പ് കണ്ടെത്തി.

തങ്ങളുടെ മരണത്തിന് ആരുമായും ബന്ധമില്ലെന്നും തന്റെ അക്കൗണ്ടിലെ പണം നാല് കുടുംബാംഗങ്ങളുടെയും ശവസംസ്കാര ചടങ്ങുകൾ നടത്താൻ ഉപയോഗിക്കണമെന്നുമായിരുന്നു ടിവി സ്ക്രീനിൽ കുറിച്ചിരുന്നത്. എടിഎം കാർഡ് നമ്പർ, പിൻ നമ്പർ, ഫോൺ വിവരങ്ങൾ എന്നിവയും രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367641/man-kills-wife-and-children-ends-life-in-andhra)