---
title: "ലഖ്‌നൗവിലെ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം; രക്ഷപ്പെടാൻ വിദ്യാർത്ഥികൾ മുകളിൽ നിന്ന് താഴേക്ക് ചാടി, രക്ഷാപ്രവർത്തനം തുടരുന്നു"
english_title: "Lucknow Coaching Center, Massive fire, Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367639/lucknow-coaching-center-massive-fire-uttar-pradesh"
published_at: "2026-06-22T16:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3916562f5ae_Lucknow_Coaching_Center,_Massive_fire.jpg"
keywords: ["Latest News", "Lucknow Coaching Center", "Massive fire", "Uttar Pradesh"]
---

# ലഖ്‌നൗവിലെ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം; രക്ഷപ്പെടാൻ വിദ്യാർത്ഥികൾ മുകളിൽ നിന്ന് താഴേക്ക് ചാടി, രക്ഷാപ്രവർത്തനം തുടരുന്നു

> **Lead Summary:** ലഖ്നൗ : ഉത്തർപ്രദേശിലെ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം. ലഖ്‌നൗവിലെ അലിഗഞ്ച് പ്രദേശത്ത് പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിലാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തേക്ക് അഗ്നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും ഉടനടി എത്തിച്ചേരുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

## Article Content

ലഖ്നൗ : ഉത്തർപ്രദേശിലെ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം. ലഖ്‌നൗവിലെ അലിഗഞ്ച് പ്രദേശത്ത് പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിലാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തേക്ക് അഗ്നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും ഉടനടി എത്തിച്ചേരുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കോച്ചിങ്ങ് സെന്ററിനുള്ളിൽ തീയും പുകയും പടർന്നതോടെ വിദ്യാർഥികൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും നടപടികൾ വേ​ഗത്തിലാക്കാനും യുപി മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367639/lucknow-coaching-center-massive-fire-uttar-pradesh)