---
title: "എന്തൊരു കഷ്ടമാണ്! വിദ്യാർഥികൾക്ക് നീറ്റ് പുനഃപരീക്ഷ എഴുതാനായില്ല; കോൺഗ്രസ് റാലി കാരണമാണെന്ന് ബിജെപി, തള്ളി സർക്കാർ"
english_title: "NEET re-exam, Congress rally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367626/neet-re-exam-congress-rally"
published_at: "2026-06-22T15:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a390c9035494_neet.jpg"
keywords: ["Latest News", "Bnagalore", "Neet Exam"]
---

# എന്തൊരു കഷ്ടമാണ്! വിദ്യാർഥികൾക്ക് നീറ്റ് പുനഃപരീക്ഷ എഴുതാനായില്ല; കോൺഗ്രസ് റാലി കാരണമാണെന്ന് ബിജെപി, തള്ളി സർക്കാർ

> **Lead Summary:** **ബെംഗളൂരു: [ **വിൽ ജൂൺ 20-ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്കിടെ മൂന്ന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കാതെ വന്ന സംഭവത്തിൽ കർണാടകയിൽ കടുത്ത രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾ.

## Article Content

**ബെംഗളൂരു: [ **വിൽ ജൂൺ 20-ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്കിടെ മൂന്ന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കാതെ വന്ന സംഭവത്തിൽ കർണാടകയിൽ കടുത്ത രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾ.

നഗരത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലി മൂലം ഉണ്ടായ ഗതാഗതക്കുരുക്കാണ് വിദ്യാർഥികൾ പരീക്ഷാകേന്ദ്രത്തിൽ വൈകിയെത്താൻ കാരണമായതെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.

കെപിസിസി അധ്യക്ഷന്റെ ചുമതലയേൽക്കൽ ചടങ്ങുമായി ബന്ധപ്പെട്ട് പാലസ് ഗ്രൗണ്ടിൽ നടന്ന പരിപാടി പരീക്ഷാദിവസം തന്നെ സംഘടിപ്പിച്ചത് സർക്കാരിന്റെ ഗുരുതരമായ അനാസ്ഥയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ കുറ്റപ്പെടുത്തി.

ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കിയ നടപടിയാണിതെന്നും, രാഹുൽ ഗാന്ധി വിദ്യാർഥികൾക്കായി മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പരിഹസിച്ചു.

എന്നാൽ, ഈ ആരോപണങ്ങൾ കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പൂർണമായും തള്ളിക്കളഞ്ഞു. തേജസ്വി സൂര്യ അർധസത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് തിരിച്ചടിച്ച മന്ത്രി, പരീക്ഷാകേന്ദ്രത്തിൽ കൃത്യസമയത്ത് എത്താതിരുന്നതിന് കോൺഗ്രസ് റാലിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി.

ആർസി കോളേജിലെ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതേണ്ടിയിരുന്ന 720 വിദ്യാർഥികളിൽ 142 പേർ പരീക്ഷയ്ക്ക് എത്തിയിരുന്നില്ലെന്നും, അതിൽ വെറും മൂന്നുപേർക്ക് മാത്രമാണ് എത്തിയ ശേഷം പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ മൂന്നുപേർക്കും വൈകാൻ ഉണ്ടായ കാരണങ്ങൾ വ്യത്യസ്തമാണെന്നും റാലിയുമായി ഇതിന് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. ഇതിൽ ഒരാൾ മഗഡിയിൽ നിന്ന് ബസ് ലഭിക്കാത്തതിനെത്തുടർന്ന് വൈകിയതാണ്.

രണ്ടാമത്തെ വിദ്യാർഥിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത് തെറ്റായ ഹാൾ ടിക്കറ്റ് കൈവശം വെച്ചതിനാലാണ്. മൂന്നാമത്തെ വിദ്യാർഥിയുടെ കാര്യത്തിൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

റാലി സംബന്ധിച്ച കാര്യങ്ങളിൽ ട്രാഫിക് പോലീസ് നേരത്തെ തന്നെ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും, ബിജെപി ആദ്യം വിദ്യാർഥികളോട് മാപ്പുപറയണമെന്നും പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367626/neet-re-exam-congress-rally)